സ്‌കൂളിലേക്ക് പോയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കാറിൽ കറങ്ങവെ യുവാവ് പിടിയിൽ

0

സ്‌കൂളിലേക്ക് പോയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി കാറിൽ കറങ്ങവെ യുവാവ് പിടിയിൽ. ഒറ്റൂർ ചേന്നൻകോട് പ്രസിഡന്റുമുക്ക് പി.എസ് മന്ദിരത്തിൽ മാഫീൻ (22) ആണ് അറസ്റ്റിലായത്. ഫേസ്‌ബുക്ക് വഴി സൗഹൃദം സ്ഥാപിച്ചാണ് പെൺകുട്ടിയുമായി യുവാവ് കറങ്ങി നടന്നത്. തിങ്കളാഴ്ച സ്‌കൂളിലേക്ക് പോയ പെൺകുട്ടിയെ കൂടെക്കൂട്ടി യുവാവ് പോവുകയായിരുന്നു.

സ്‌കൂളിൽ പോയ പെൺകുട്ടിയ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെ തുടർന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. സി.സി.ടി.വി കാമറകൾ പരിശോധിച്ചപ്പോൾ യുവാവിനൊപ്പം പെൺകുട്ടി കാറിൽ കയറിപ്പോകുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വാഹനവും യുവാവിനെയും പെൺകുട്ടിയെയും കണ്ടെത്തിയത്. വാഹനവും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

Leave a Reply