പാലക്കാട് ചിറ്റൂരിൽ കോഴിപ്പോര് നടത്തിയവരിൽ നിന്നും തൊണ്ടിമുതലായി പിടിച്ചെടുത്ത കോഴികളെ ചിറ്റൂർ പൊലീസ് ലേലം ചെയ്തു

0

പാലക്കാട് ചിറ്റൂരിൽ കോഴിപ്പോര് നടത്തിയവരിൽ നിന്നും തൊണ്ടിമുതലായി പിടിച്ചെടുത്ത കോഴികളെ ചിറ്റൂർ പൊലീസ് ലേലം ചെയ്തു. 7000 രൂപയ്ക്കാണ് രണ്ട് കോഴികളെയും ലേലം ചെയ്തത്. തിങ്കളാഴ്ച പൊലീസ് സ്റ്റേഷനിൽ വച്ചാണ് ലേലം നടന്നത്. കോടതിയുടെ പ്രത്യേക അനുമതി വാങ്ങിയാണ് ലേലം നടപടികൾ നടന്നത്.

ഞായറാഴ്ച രാത്രി നടത്തിയ പരിശോധനയിലാണ് കോഴിപ്പോര് നടത്തിയവരിൽ നിന്നും കോഴികളെ പൊലീസ് പിടിച്ചെടുത്തത്. ചിറ്റൂർ അത്തിക്കോട് നെടുംപുരയിൽ മാരിയമ്മൻ കോവിലിന് സമീപത്ത് പന്തയം വെച്ച് കോഴിപ്പോര് നടക്കുന്നുണ്ടെന്നായിരുന്നു ചിറ്റൂർ പൊലീസിന് ലഭിച്ച വിവരം.

പൊലീസ് സ്ഥലത്ത് എത്തിയതോടെ സംഘത്തിൽ ഉണ്ടായിരുന്നവർ ഭൂരിഭാഗം പേരും ഓടി രക്ഷപ്പെട്ടു. രണ്ട് പേർ പിടിയിലാകുകയും ചെയ്തു. 1000 രൂപയും രണ്ടു കോഴികളെയും ഇവരിൽ നിന്ന് കണ്ടെടുത്തു. പൊലീസിനെ കണ്ട് ഇരുചക്രവാഹനങ്ങൾ ഉപേക്ഷിച്ചാണ് സംഘത്തിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടത്. ഇവരുടെ വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു.

തൊണ്ടിമുതലായി ലഭിച്ച കോഴികളെ സ്റ്റേഷനിൽ സൂക്ഷിക്കാൻ കഴിയില്ലെന്ന് മനസിലാക്കിയതോടെ പൊലീസ് ഇവയെ ലേലം ചെയ്യാൻ തീരുമാനിച്ചു. ഇതിനായി കോടതിയുടെ പ്രത്യേക അനുമതി വാങ്ങി. തുടർന്നാണ് രണ്ട് കോഴികളെയും ലേലം ചെയ്തത്. 7000 രൂപയ്ക്കാണ് രണ്ട് കോഴികളെയും ലേലം ചെയ്തത്. തിങ്കളാഴ്ച പൊലീസ് സ്റ്റേഷനിൽ വച്ചാണ് ലേലം നടന്നത്. തൊണ്ടിമുതലായി ലഭിച്ച കോഴികളെ ലേലം ചെയ്യുന്ന വിവരമറിഞ്ഞ് നിരവധിപേർ സ്റ്റേഷനിൽ എത്തിയിരുന്നു.

Leave a Reply