സ്‌കൂളിലേക്ക് പോയ 14 വയസുകാരനായ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി

0

സ്‌കൂളിലേക്ക് പോയ 14 വയസുകാരനായ വിദ്യാർത്ഥിയെ കാണാനില്ലെന്ന് പരാതി. കാരപ്പറമ്പ് മർവയിൽ താമസിക്കുന്ന ചാർട്ടേഡ് അക്കൗണ്ടന്റ് മഹമൂദ് ഫൈസലിന്റെ മകൻ യൂനുസിനെയാണ് (14) തിങ്കളാഴ്ച രാവിലെ മുതൽ കാണാതായത്.

പന്തീരാങ്കാവ് ഒക്‌സ്‌ഫോർഡ് സ്‌കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്. രാവിലെ സകൂളിലേക്ക് പോയതാണെന്ന് ബന്ധുക്കൾ ചേവായൂർ പൊലീസിൽ പരാതി നൽകി. വൈകുന്നേരം വീട്ടിൽ തിരിച്ചെത്താതായതോടെയാണ് കുട്ടിയെ കാണാതായ വിവരം വീട്ടുകാർ അറിയുന്നത്. ചേവായൂർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here