കോഴിക്കോട്: വൈദ്യുതി നിലച്ചതില്‍ പ്രതിഷേധിച്ച് ഉപഭോക്താക്കള്‍ കോഴിക്കോട് പന്തീരാങ്കാവിലുള്ള കെഎസ്ഇബി ഓഫിസ് ആക്രമിച്ചു. വ്യാഴാഴ്ച രാത്രിയോടെയാണ് അക്രമം ഉണ്ടായത്. സംഘടിച്ചെത്തിയ നാട്ടുകാര്‍ ഓഫിസിന് നേരെ കല്ലെറിയുകയായിരുന്നു. ജീവനക്കാര്‍ പൊലീസില്‍ പരാതി നല്‍കി.
ഓഫീസിന്റെ ബോര്‍ഡും അക്രമികള്‍ അടിച്ചുതകര്‍ത്തതായും പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ജീവനക്കാരുടെ അനാസ്ഥയാണ് വൈദ്യുതി നിലയ്ക്കാന്‍ കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.മുകളില്‍ നിന്നുള്ള നിര്‍ദേശത്തിന്റെ ട്രാന്‍സ്‌ഫോമറുകള്‍ ഓഫാക്കിയതെന്നാണ് ജീവനക്കാരുടെ വാദം. സംഭവസമയത്ത് ഒരു ഓവര്‍സീര്‍ മാത്രമാണ് ഓഫീസില്‍ ഉണ്ടായിരുന്നത് അകത്ത് നിന്ന് ഗ്രില്‍ പൂട്ടിയതിനാലാണ് ജീവനക്കാരന്‍ രക്ഷപ്പെട്ടതെന്നണ് മറ്റ് ജീവനക്കാര്‍ പറയുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു.