കോട്ടയം മാങ്ങാനം മന്ദിരം ആശുപത്രിയിലെ നഴ്‌സിങ് ഹോസ്റ്റലിൽ 30 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു

0

കോട്ടയം മാങ്ങാനം മന്ദിരം ആശുപത്രിയിലെ നഴ്‌സിങ് ഹോസ്റ്റലിൽ 30 വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ആശുപത്രിയിലെ ജനറൽ, ബിഎസ്സി നഴ്‌സിങ് വിദ്യാർത്ഥികളാണു ഭക്ഷ്യവിഷബാധയെത്തുടർന്നു ചികിത്സതേടിയത്.

ആരോഗ്യവിഭാഗം ഹോസ്റ്റലിലും കാന്റീനിലും പരിശോധന നടത്തി. തൊട്ടടുത്തുള്ള കാന്റീനിൽ നിന്നാണ് ഹോസ്റ്റലിലേക്ക് ഭക്ഷണമെത്തിക്കുന്നത്. ഞായറാഴ്ച വിളമ്പിയ കോഴിക്കറിയിൽനിന്ന് വിഷബാധയേറ്റെന്നാണ് സംശയം.

ഭക്ഷ്യസുരക്ഷാ വിഭാഗം സാമ്പിൾ പരിശോധനയ്‌ക്കെടുത്തു. സംഭവമറിഞ്ഞയുടൻ സ്ഥലത്തെത്തി പരിശോധന നടത്തിയ വിജയപുരം പഞ്ചായത്ത് സെക്രട്ടറി ഹോസ്റ്റലും കാന്റീനും അടച്ചിടാൻ നിർദേശിച്ചു. കുട്ടികൾക്ക് ആവശ്യമായ വൈദ്യസഹായം നൽകാനും ഇവരെ രക്ഷിതാക്കൾക്കൊപ്പം അയയ്ക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here