2022-ൽ ഒമാൻ സന്ദർശിച്ചത് മൂന്ന് ദശലക്ഷത്തോളം വിനോദ സഞ്ചാരികൾ

0

മസ്കത്ത് : കഴിഞ്ഞ വർഷം ഏതാണ്ട് മൂന്ന് ദശലക്ഷത്തോളം വിനോദ സഞ്ചാരികൾ ഒമാൻ സന്ദർശിച്ചതായി മിനിസ്ട്രി ഓഫ് ടൂറിസം ആൻഡ് ഹെറിറ്റേജ് അറിയിച്ചു. മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി അസാൻ അൽ ബുസൈദിയെ ഉദ്ധരിച്ച് കൊണ്ട് പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2021-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ, കഴിഞ്ഞ വർഷം ഒമാൻ സന്ദർശിച്ചവരുടെ എണ്ണത്തിൽ ഏതാണ്ട് 360 ശതമാനം വളർച്ച രേഖപ്പെടുത്തിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. കൊവിഡ് മൂലം 2021-ൽ 652000 വിനോദസഞ്ചാരികൾ മാത്രമാണ് ഒമാൻ സന്ദർശിച്ചത്.

കൊവിഡ് മഹാമാരിയുടെ വ്യാപനത്തിന് ശേഷം ടൂറിസം മേഖലയെ ഉത്തേജിപ്പിക്കുന്നതിനായി രാജ്യത്ത് നടപ്പിലാക്കിയ പദ്ധതികൾ ഫലം കണ്ടതായി അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply