ഒമാനിലെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്ന മൈന അടക്കമുള്ള പക്ഷികളെ നിയന്ത്രിക്കാൻ ഒമാൻ പരിസ്ഥിതി അതോറിറ്റി അടുത്തമാസം മുതൽ ദേശീയ കാമ്പയിൻ സംഘടിപ്പിക്കും

0

ഒമാനിലെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്ന മൈന അടക്കമുള്ള പക്ഷികളെ നിയന്ത്രിക്കാൻ ഒമാൻ പരിസ്ഥിതി അതോറിറ്റി അടുത്തമാസം മുതൽ ദേശീയ കാമ്പയിൻ സംഘടിപ്പിക്കും. കാമ്പയിന്റെ വിശദ വിവരങ്ങൾ പരിസ്ഥിതിസമിതി ബുധനാഴ്ച പ്രഖ്യാപിക്കും. ഒമാനിൽ മൈന, കാക്ക, പ്രാവ് അടക്കമുള്ള പക്ഷികൾ വർധിക്കുന്നതായി പരിസ്ഥിതി അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു. ഇത്തരം പക്ഷികൾ വിളകൾ നശിപ്പിക്കുന്നതായും തേനീച്ചകൾ അടക്കമുള്ളവയെ തിന്നുന്നതായും രോഗങ്ങൾ പരത്തുന്നതായും അധികൃതർ പറഞ്ഞു.

1982 മ​സ്​​ക​ത്തി​ലാ​ണ്​ ഒ​മാ​നി​ൽ ആ​ദ്യ​ത്തെ മൈ​ന​യെ ക​ണ്ട​ത്. പി​ന്നീ​ട​​​ങ്ങോ​ട്ട്​ മൈ​ന​ക​ൾ വ്യാ​പ​ക​മാ​യി. ഇ​പ്പോ​ൾ എ​വി​ടെ തി​രി​ഞ്ഞാ​ലും മൈ​ന​ക​ളാ​ണ്. ചി​ല മേ​ഖ​ല​ക​ളി​ൽ മൈ​ന​ക്കൂ​ട്ട​ങ്ങ​ൾ​ത​ന്നെ കാ​ണാം. ഇ​വ മ​നു​ഷ്യ​ർ​ക്ക്​ വ​ലി​യ ശ​ല്യ​മാ​യി മാ​റി​യി​ട്ടു​ണ്ട്. ഇ​തോ​ടെ കൃ​ഷി​ക്ക്​ ഭീ​ഷ​ണി​യാ​യി​ട്ടു​ണ്ട്. സ​സ്യ​ങ്ങ​ളും പ്ര​കൃ​തി​ദ​ത്ത​മാ​യി വ​ള​രു​ന്ന ചെ​ടി​ക​ളും വി​ത്തു​ക​ളും തി​ന്ന്​ ന​ശി​പ്പി​ക്കു​ന്ന​ത്​ പ​രി​സ്ഥി​തി​ക്ക്​ ഹാ​നി​ക​ര​മാ​വു​മെ​ന്ന്​ ക​​ണ്ടെ​ത്തി​യി​രു​ന്നു. ഇ​വ മ​റ്റു പ​ക്ഷി​ക​ളു​ടെ കൂ​ട്​ ആ​ക്ര​മി​ക്കു​ക​യും പ​ക്ഷി​ക്കു​ഞ്ഞു​ങ്ങ​​ളെ കൊ​ല്ലു​ക​യും ചെ​യ്യാ​റു​ണ്ട്.ക​ഴി​ഞ്ഞ ഏ​പ്രി​ലി​ലാ​ണ്​ മൈ​ന​യ​ട​ക്ക​മു​ള്ള പ​ക്ഷി​ക​ളു​ടെ വ്യാ​പ​ന​​ത്തെ കു​റി​ച്ച് പ​ഠ​നം ന​ട​ത്തി​യ​ത്.

Leave a Reply