പ്ര​തി​പ​ക്ഷ​ബ​ഹ​ളം; രാ​ജ്യ​സ​ഭ 12 വ​രെ നി​ര്‍​ത്തി​വ​ച്ചു

0

ന്യൂ​ഡ​ല്‍​ഹി: ഇ​ന്ത്യ-​ചൈ​ന സം​ഘ​ര്‍​ഷം ച​ര്‍​ച്ച​യ്‌​ക്കെ​ടു​ക്കാ​ത്തതി​നെ തു​ട​ര്‍​ന്ന് പ്ര​തി​പ​ക്ഷം ബ​ഹ​ളം വ​ച്ച​തോ​ടെ രാ​ജ്യ​സ​ഭ ഉ​ച്ച​യ്ക്ക് 12 വ​രെ നി​ര്‍​ത്തി​വ​ച്ചു. വി​ഷ​യ​ത്തി​ല്‍ ച​ര്‍​ച്ച ആ​വ​ശ്യ​പ്പെ​ട്ട് ര​ണ്‍​ദീ​പ് സിം​ഗ് സു​ര്‍​ജേ​വാ​ല അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സ് ന​ല്‍​കി​യെ​ങ്കി​ലും സ്പീ​ക്ക​ര്‍ ആ​വ​ശ്യം ത​ള്ളി.

ഇ​തി​നു പി​ന്നാ​ലെ പ്ര​തി​പ​ക്ഷം ബ​ഹ​ളം തു​ട​ങ്ങി​യ​തോ​ടെ സ​ഭ 12 വ​രെ നി​ര്‍​ത്തി​വ​യ്ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

അ​രു​ണാ​ച​ല്‍ പ്ര​ദേ​ശി​ലെ ത​വാം​ഗ് മേ​ഖ​ല​യി​ല്‍ ഇ​ന്ത്യ-​ചൈ​ന സൈ​നി​ക​ര്‍ ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ച​ര്‍​ച്ച ആ​വ​ശ്യ​പ്പെ​ട്ട​ത്. ഇ​തു സം​ബ​ന്ധി​ച്ച് പ്ര​തി​രോ​ധ​മ​ന്ത്രി രാ​ജ്‌​നാ​ഥ് സിം​ഗ് ക​ഴി​ഞ്ഞ ദി​വ​സം പാ​ര്‍​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും പ്ര​സ്താ​വ​ന ന​ട​ത്തി​യെ​ങ്കി​ലും പ്ര​തി​പ​ക്ഷം തൃ​പ്ത​ര​ല്ല.

വി​ഷ​യം ച​ര്‍​ച്ച​യ്‌​ക്കെ​ടു​ക്കാ​ത്ത​തി​നാ​ല്‍ ഇ​രു​സ​ഭ​ക​ളി​ലും ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധി​ക്കു​ക​യാ​ണ്.

LEAVE A REPLY

Please enter your comment!
Please enter your name here