ഭാര്യ ഉപേക്ഷിച്ചു പോയി; ഭർത്താവ് പ്രതികാരം ചെയ്തത് തന്റെ 4 മക്കളെ അരുംകൊല ചെയ്ത്; ബ്രസീലിനെ ഞെട്ടിച്ച കൊലയിൽ യുവാവ് അറസ്റ്റിൽ

0

ബ്രസീലിയ: പിണങ്ങിപ്പോയ ഭാര്യയൊടുള്ള പ്രതികാരത്തിൽ നാലുമക്കളെ കൊലപ്പെടുത്തി ഭർത്താവ്.ബ്രസീലിലാണ് ഞെട്ടിക്കുന്ന സംഭവം.തലയിണ ഉപയോഗിച്ച് മുഖമമർത്തി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.മരിച്ച മൂന്ന്, ആറ്, എട്ട്, 11 വയസ്സ് പ്രായമുള്ള കുട്ടികളുടെ മൃതദേഹങ്ങൾ ചൊവ്വാഴ്ച തെക്കൻ ബ്രസീലിലെ അൽവോറാഡയിലെ വീട്ടിൽ നിന്ന് കണ്ടെത്തി.തുടർന്ന് നടത്തിയ അന്വേഷണത്തിൽ പിറ്റേന്ന് പുലർച്ചെ അയൽരാജ്യമായ പോർട്ടോ അലെഗ്രെയിലെ ഒരു ഹോട്ടലിൽ വച്ച് കുട്ടികളുടെ പിതാവ് ഡേവിഡ് ഡ സിൽവ ലെമോസ് എന്ന 28 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.

ചൊവ്വാഴ്ച രാത്രി 7.30 ഓടെയാണ് അൽവോറാഡയിലെ വീട്ടിൽ രണ്ട് മുറികളിലായി കുട്ടികളെ കുത്തേറ്റ മരിച്ച നിലയിൽ കണ്ടെത്തിയത്.പിന്നാലെ പ്രദേശവാസികൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.സ്റ്റേഷനിലെത്തിയ പ്രതി കുറ്റം സമ്മതിച്ചു.കുട്ടികളെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുന്നതിന് മുമ്പ് കുടിക്കാൻ ‘ചായ’ നൽകിയിരുന്നുവെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു.

ഞെട്ടിക്കുന്ന സംഭവത്തിന് പിന്നാലെ ഇയാളുടെ ഭാര്യയുടെ അമ്മയും പ്രതികരണവുമായി രംഗത്തെത്തി.തന്റെ മകളോടുള്ള പ്രതികാരമായാണ് ഇയാൾ കുരുന്നുകളെ കൊലപ്പെടുത്തിയതെന്ന് ഐഡനൈസ് മാർട്ടിൻസ് ഡ സിൽവ പറഞ്ഞു.മകൾക്ക് നേരെയും നേരത്തെ ഇയാൾ അക്രമം നടത്തിയിട്ടുണ്ട്.അവരുടെ ബന്ധം എന്നെന്നേക്കുമായി അവസാനിച്ചു.പക്ഷേ എന്റെ മകളെ എത്തിക്കാൻ അവൻ അത് ചെയ്തുവെന്നും അവൻ ഒരു ഭീരുവാണെന്നും അവർ കൂട്ടിച്ചേർത്തു.

12 വർഷമായി ദമ്പതികൾ ഒരുമിച്ചായിരുന്നെങ്കിലും സെപ്റ്റംബറിൽ ലെമോസ് പങ്കാളിയെ ആക്രമിച്ചതിനെ തുടർന്ന് വേർപിരിഞ്ഞതായി പൊലീസ് പറയുന്നു.ഇതിന് പിന്നാലെ ഭാര്യ ഇയാൾക്കെതിരെ പരാതി നൽകുകയും പൊലീസ് ഇയാൾക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.ബന്ധമുപേക്ഷിച്ചതിന് പിന്നാലെ കുട്ടികളും അമ്മയുടെ അടുത്തേക്ക് മടങ്ങാനിരിക്കെയാണ് പിതാവിന്റെ ക്രൂരത.

കൊലപാതകം നടക്കുന്നതിന് തൊട്ടുമുമ്പ് ലെമോസ് തന്റെ മുൻ പങ്കാളിക്ക് ഭീഷണി സന്ദേശങ്ങൾ അയച്ചിരുന്നതായി പൊലീസ് പറഞ്ഞു.സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി പ്രതിയുടെ മൊബൈലും പശ്ചാത്തലവും അന്വേഷിച്ച് വരികയാണെന്നും തെളിവുകൾ കിട്ടുന്നതിനനുസരിച്ച് കൂടുതൽ നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here