മരണഗ്രൂപ്പില്‍ ഇന്നു മരണക്കളി

0


ദോഹ: സ്‌പെയിന്‍-ജര്‍മനി പോര്‌ സമനിലയിലായതോടെ മരണഗ്രൂപ്പായ ഇ യില്‍ ഇന്നു മരണക്കളികള്‍. സ്‌പെയിന്‍, ജപ്പാന്‍, കോസ്‌റ്ററിക്ക, ജര്‍മനി എന്നീ നാലു ടീമുകള്‍ക്കും ഇന്നത്തെ മത്സരം നിര്‍ണായകം. നാലു പോയിന്റുള്ള സ്‌പെയിനാണ്‌ ഗ്രൂപ്പില്‍ ഒന്നാമത്‌. ജപ്പാനും കോസ്‌റ്റാറിക്കയ്‌ക്കും മൂന്ന്‌ പോയിന്റ്‌ വീതമുണ്ട്‌. ജര്‍മനിക്കാകട്ടെ ഒറ്റപ്പോയിന്റ്‌ മാത്രം.
രണ്ടു മത്സരങ്ങളില്‍നിന്നും നാല്‌ പോയിന്റുള്ള സ്‌പെയിനാണ്‌ കാര്യങ്ങള്‍ ഏറ്റവും എളുപ്പം. ഇന്നത്തെ മത്സരം ജയിച്ചാല്‍ ഗ്രൂപ്പ്‌ ചാമ്പ്യന്മാരായി പ്രീക്വാര്‍ട്ടറിലെത്താം. സമനിലയാണ്‌ ഫലമെങ്കിലും അടുത്തഘട്ടം ഉറപ്പ്‌. ജര്‍മനിയോട്‌ കോസ്‌റ്റാറിക്ക ജയിച്ചില്ലെങ്കില്‍ സ്‌പെയിനിന്‌ ഗ്രൂപ്പ്‌ ചാമ്പ്യന്‍മാരാകാം. പക്ഷേ, സ്‌പെയിന്‍ അവസാന മത്സരത്തില്‍ തോറ്റാല്‍ ജര്‍മനിയുടെ മത്സരത്തെ ആശ്രയിച്ചിരിക്കും കാര്യങ്ങള്‍.
ജര്‍മനിക്ക്‌ ജയത്തില്‍ കുറഞ്ഞൊന്നും പ്രീക്വാര്‍ട്ടര്‍ ബര്‍ത്ത്‌ സമ്മാനിക്കില്ല. സ്‌പെയിന്‍-ജപ്പാന്‍ മത്സരത്തില്‍ ജപ്പാന്‍ ജയിച്ചാലും ജര്‍മനിയുടെ വഴിമുടങ്ങും. ഫലം സമനിലയെങ്കില്‍ ഗോള്‍ ശരാശരി ഉയര്‍ത്തണം.
സ്‌പെയിനിനെ തോല്‍പ്പിച്ചാല്‍ ജപ്പാന്‌ പ്രീക്വാര്‍ട്ടറിലെത്താം. സമനിലയെങ്കില്‍ കോസ്‌റ്റാറിക്കയുടെ തോല്‍വിക്കും ജര്‍മനിയുടെ ഒരു ഗോള്‍ ജയത്തിനുമായി കാത്തിരിക്കണം. അവസാന മത്സരത്തില്‍ ജര്‍മനിയോട്‌ ഏറ്റുമുട്ടുന്ന കോസ്‌റ്റാറിക്ക ജയിച്ചാല്‍ പ്രീക്വാര്‍ട്ടറിലെത്തും. സമനില ആണെങ്കില്‍ കോസ്‌റ്റാറിക്കയ്‌ക്ക് അവസാന പതിനാറിലെത്താന്‍ ജപ്പാന്‍ സ്‌പെയിനിനോട്‌ തോല്‍ക്കേണ്ട സാഹചര്യമാണ്‌.

രണ്ടാം റാങ്കുകാര്‍ നോക്കൗട്ട്‌ കാണുമോ?

ദോഹ: ലോകകപ്പില്‍ ജീവന്മരണ പോരാട്ടത്തിന്‌ ബെല്‍ജിയം ഇന്നിറങ്ങുന്നു. നോക്കൗട്ട്‌ റൗണ്ടിലേക്കു കടക്കണമെങ്കില്‍ കഴിഞ്ഞ തവണത്തെ റണ്ണറപ്പുകളായ ക്ര?യേഷ്യക്കെതിരേ ജയത്തില്‍ കുറഞ്ഞതൊന്നും ബെല്‍ജിയത്തിന്‌ സഹായകരമാകില്ല.
ഗ്രൂപ്പ്‌ എഫില്‍ നാലു പോയിന്റ്‌ വീതം നേടി ക്ര?യേഷ്യയും മൊറോക്കോയും ഒപ്പത്തിനൊപ്പമാണ്‌. മൂന്നു പോയിന്റാണ്‌ ബെല്‍ജിയത്തിന്‌. ക്ര?യേഷ്യക്കെതിരായ മത്സരം ജയിച്ചാല്‍ ആറു പോയിന്റുമായി ബെല്‍ജിയത്തിനു രണ്ടാം റൗണ്ടിലേക്ക്‌ മുന്നേറാം. മൊറോക്കോയോടേറ്റ അപ്രതീക്ഷിത തോല്‍വിയാണ്‌ ബെല്‍ജിയത്തിനു തിരിച്ചടിയായത്‌. ക്ര?യേഷ്യയ്‌ക്കാകട്ടെ സമനില പിടിച്ചാലും മുന്നേറാം. കാനഡയോടു ജയിച്ചാല്‍ മൊറോക്കോ നോക്കൗട്ട്‌ റൗണ്ടിലെത്തും. രണ്ടു മല്‍സരവും തോറ്റ കാനഡ ഫലത്തില്‍ ലോകകപ്പില്‍നിന്നു പുറത്തായിക്കഴിഞ്ഞു

Leave a Reply