മലബാര്‍ സിെമന്റ്‌സ്: ശശീന്ദ്രന്റെയും മക്കളുടെയും മരണം വീണ്ടും അന്വേഷിക്കാന്‍ ഹൈക്കോടതി

0


കൊച്ചി: മലബാര്‍ സിമെന്റ്‌സില്‍ കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രനും മക്കളും മരണമടഞ്ഞ കേസില്‍ അന്വേഷണം തുടരണമെന്നു സി.ബി.ഐയോടു ഹൈക്കോടതി. നാലു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കണമെന്നും നിര്‍ദേശം. കൊലപാതക സാധ്യതകളില്‍ വിശദമായി അന്വേഷണം നടത്തണം.
ശശീന്ദ്രനും മക്കളും ആത്മഹത്യ ചെയ്‌തെന്നായിരുന്നു സി.ബി.ഐയുടെ കണ്ടെത്തല്‍. 2011 ജനുവരി 24നു രാത്രിയാണ്‌ ശശീന്ദ്രനെയും മക്കളായ വിവേക്‌, വ്യാസ്‌ എന്നിവരെയും മരിച്ചനിലയില്‍കണ്ടത്‌. മരണകാരണം ആത്മഹത്യയെന്നു കേരള പോലീസും ക്രൈംബ്രാഞ്ചും കണ്ടെത്തിയതിനെത്തുടര്‍ന്നാണ്‌ അന്വേഷണം സി.ബി.ഐയ്‌ക്കു വിട്ടത്‌. സി.ബി.ഐ. രണ്ടു തവണ അന്വേഷണ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചു. വീണ്ടും അന്വേഷണം നടത്താന്‍ ഉത്തരവിടണമെന്ന്‌ ആവശ്യപ്പെട്ടു സെഷന്‍സ്‌ കോടതിയില്‍ ശശീന്ദ്രന്റെ സഹോദരന്‍ സനല്‍കുമാര്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജി തള്ളിയതു ചോദ്യംചെയ്‌തു ഹൈക്കോടതിയില്‍ വന്ന കേസിലാണ്‌ വീണ്ടും അന്വേഷണത്തിന്‌ ഉത്തരവുണ്ടായത്‌.

LEAVE A REPLY

Please enter your comment!
Please enter your name here