വിദേശജോലി വാഗ്‌ദാനംചെയ്‌ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതി പിടിയില്‍

0


അമ്പലപ്പുഴ: വിദേശത്തു ജോലി വാഗ്‌ദാനംചെയ്‌തു പലരില്‍നിന്നു ലക്ഷങ്ങള്‍ തട്ടിയെന്ന കേസില്‍ വിദേശത്തായിരുന്ന യുവതി അറസ്‌റ്റില്‍. പുറക്കാട്‌ പഞ്ചായത്ത്‌ ഒന്നാം വാര്‍ഡ്‌ കരൂര്‍ നടുവിലേ മീത്തില്‍ പറമ്പില്‍ വിഷ്‌ണുവിന്റെ ഭാര്യ ഹരിത(24)യെയാണ്‌ പുന്നപ്ര പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
നെടുമ്പാശേരിയിലെത്തിയ ഇവരെ പുന്നപ്ര സി.ഐ: ലൈസാദ്‌ മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്‌റ്റ്‌ ചെയ്യുകയായിരുന്നു. ഹരിതയെ കോടതി റിമാന്‍ഡ്‌ ചെയ്‌തു.
പുന്നപ്ര തെക്ക്‌ പഞ്ചായത്ത്‌ 14-ാം വാര്‍ഡ്‌ പൂമീന്‍ പൊഴി പാലത്തിനു സമീപം ശരവണ ഭവനില്‍ ശശികുമാറിന്റെ ഭാര്യ രാജിമോള്‍ ഇതേ കേസില്‍ കഴിഞ്ഞ ദിവസം അറസ്‌റ്റിലായിരുന്നു. ഇവരുടെ സഹോദരന്റെ ഭാര്യയാണ്‌ ഹരിത. വിദേശത്തു ചോക്കളേറ്റ്‌ കമ്പനിയിലേക്ക്‌ ഒഴിവുള്ള വിവിധ വിഭാഗങ്ങളില്‍ ജോലി വാഗ്‌ദാനം ചെയ്‌തു പലരില്‍നിന്നായി 60 ലക്ഷം രൂപയോളം വാങ്ങിയെന്നു പോലീസ്‌ പറഞ്ഞു. പാക്കിങ്‌ വിഭാഗത്തിലെ ഒഴിവിലേക്ക്‌ ഒരാളില്‍നിന്ന്‌ 65,000 രൂപവീതം വാങ്ങുകയായിരുന്നു.

Leave a Reply