രണ്ടുകോടി രൂപയും 15 ലക്ഷത്തിന്റെ ബൈക്കും തട്ടിയെടുത്തെന്ന മുംബൈ സ്വദേശിനിയുടെ പരാതിയില്‍ ഒളിവിലായിരുന്ന ആലപ്പുഴ സ്വദേശിയെ പോലീസ്‌ സാഹസികമായി പിടികൂടി

0

ആലപ്പുഴ: രണ്ടുകോടി രൂപയും 15 ലക്ഷത്തിന്റെ ബൈക്കും തട്ടിയെടുത്തെന്ന മുംബൈ സ്വദേശിനിയുടെ പരാതിയില്‍ ഒളിവിലായിരുന്ന ആലപ്പുഴ സ്വദേശിയെ പോലീസ്‌ സാഹസികമായി പിടികൂടി. പാതിരപ്പള്ളി പൂങ്കാവ്‌ നെല്ലിപ്പറമ്പില്‍ ടോണി തോമസി(45)നെയാണ്‌ ആലപ്പുഴ നോര്‍ത്ത്‌ പോലീസ്‌ കാര്‍ തടഞ്ഞു പിടികൂടിയത്‌.
മുംബൈ സ്വദേശിനിയായ യുവതിയുടെ പരാതിപ്രകാരം പ്രതിയെത്തേടി ആലപ്പുഴയിലെത്തിയ മഹാരാഷ്‌ട്ര പോലീസ്‌, നോര്‍ത്ത്‌ പോലീസിന്റെ സഹായം തേടിയിരുന്നു. മഫ്‌തിയിലെത്തിയ പോലീസുകാര്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന ടോണിയെ ആലപ്പുഴ ഡച്ച്‌ സ്‌ക്വയറിനു സമീപത്തുവച്ച്‌ മുന്നില്‍ ബൈക്കു വച്ച്‌ തടഞ്ഞെങ്കിലും ഇയാള്‍ കാര്‍ വെട്ടിച്ചു രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതിനിടെ സംഭവം കണ്ട്‌ ജനങ്ങളുമെത്തി. ഏറെ സമയത്തിനുശേഷം കാറിന്റെ ചില്ല്‌ തകര്‍ത്താണ്‌ ടോണിയെ പോലീസ്‌ പുറത്തിറക്കിയത്‌. ഇയാളെ കസ്‌റ്റഡിയിലെടുത്തതോടെ ഒപ്പമുണ്ടായിരുന്ന വനിതാസുഹൃത്തും മാതാപിതാക്കളും പോലീസിന്‌ നേരേ തിരിയുകയും ബഹളമുണ്ടാക്കുകയും ചെയ്‌തു. മുംബൈ സ്വദേശിനി ടോണിയെയാണു കബളിപ്പിച്ചതെന്ന്‌ ബന്ധുക്കള്‍ ആരോപിച്ചു. നോര്‍ത്ത്‌ സ്‌റ്റേഷനിലെത്തിച്ച ഇയാളെ പിന്നീട്‌ മഹാരാഷ്‌ട്ര പോലീസിനു കൈമാറി.

LEAVE A REPLY

Please enter your comment!
Please enter your name here