തെലങ്കാനയില്‍ ടി.ആര്‍.എസ്‌ ഭരണം അട്ടിമറിക്കാന്‍ ഓപ്പറേഷന്‍ താമരയുമായി എം.എല്‍.എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ ബി.ഡി.ജെ.എസ്‌ അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക്‌ നോട്ടീസ്‌

0

തെലങ്കാനയില്‍ ടി.ആര്‍.എസ്‌ ഭരണം അട്ടിമറിക്കാന്‍ ഓപ്പറേഷന്‍ താമരയുമായി എം.എല്‍.എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ ബി.ഡി.ജെ.എസ്‌ അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്ക്‌ നോട്ടീസ്‌.
തുഷാറിന്റെ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തി തെലുങ്കാന പോലീസാണ്‌ നോട്ടീസ്‌ നല്‍കിയത്‌. 21ന്‌ ഹൈദരാബാദില്‍ പ്രത്യേക അന്വേഷണം മുമ്പാകെ ഹാജരാകണമെന്ന്‌ കാട്ടിയുള്ള നോട്ടീസ്‌ നാല്‍ഗൊണ്ട എസ്‌.പി. രമാമഹേശ്വരിയുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ നല്‍കിയത്‌. തുഷാറിന്റെ അസാന്നിധ്യത്തില്‍ ഓഫീസ്‌ സെക്രട്ടറി നോട്ടീസ്‌ കൈപ്പറ്റി. തെലുങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍റാവുവാണ്‌ തുഷാറിനെതിരെ ആരോപണം ഉന്നയിച്ചിട്ടുള്ളത്‌. ഇതുമായി ബന്ധപ്പെട്ട്‌ അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള അഞ്ച്‌ വീഡിയോകളും അദ്ദേഹം പുറത്തുവിട്ടിരുന്നു. കേസിലെ മുഖ്യപ്രതി കാസര്‍കോടുകാരനായ മലയാളി സതീഷ്‌ ശര്‍മ്മയെന്ന രാമചന്ദ്രഭാരതിയാണ്‌.
ഇപ്പോള്‍ ജുഡിഷ്യല്‍ കസ്‌റ്റഡിയിലുള്ള ഇദ്ദേഹത്തിന്റെ അടുപ്പക്കാരനായ കൊച്ചി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ജഗ്ഗു സാമി എന്നയാള്‍ക്കായും തെലുങ്കാന പോലീസ്‌ അന്വേഷണം നടത്തിവരികയാണ്‌.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷായുടെ നോമിനിയായി ഓപ്പറേഷന്‍ താമരയ്‌ക്ക്‌ പ്രധാന ചുമതല വഹിച്ചത്‌ തുഷാര്‍ വെള്ളാപ്പള്ളിയാണെന്നായിരുന്നു ചന്ദ്രശേഖര്‍ റാവുവിന്റെ വിമര്‍ശനം. രണ്ട്‌ ദിവസമായി കേരളത്തിലുള്ള തെലുങ്കാന പോലീസ്‌ കൊല്ലത്തും പരിശോധനകള്‍ നടത്തിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here