സ്‌പെയിന്‍ കുറിച്ചതു ലോക റെക്കോഡ്‌

0


കോസ്‌റ്ററിക്കയ്‌ക്കെതിരേ നടന്ന ഇ ഗ്രൂപ്പ്‌ പോരാട്ടത്തില്‍ സ്‌പെയിന്‍ കുറിച്ചതു ലോകറെക്കോഡ്‌. 7-0 ത്തിനാണ്‌ ലൂയിസ്‌ എന്റികെ്വയുടെ ശിഷ്യന്‍മാര്‍ കോസ്‌റ്ററിക്കയെ തകര്‍ത്തത്‌. കുഞ്ഞന്‍ ടീമാണെന്ന ഒരു ദാക്ഷിണ്യവും മുന്‍ ലോക ചാമ്പ്യന്‍മാര്‍ കാണിച്ചില്ല. ഈ മത്സരത്തിലൂടെ പാസുകളുടെ എണ്ണത്തില്‍ റെക്കോഡിടാന്‍ സ്‌പെയിനായി.
ലോകകപ്പ്‌ ചരിത്രത്തില്‍ ഒരു മത്സരത്തില്‍ ഏറ്റവുമധികം പാസുകള്‍ പൂര്‍ത്തിയാക്കിയ ടീമെന്ന റെക്കോഡ്‌ സ്‌പാനിഷ്‌ പട സ്വന്തമാക്കി. 1043 പാസുകളാണ്‌ സ്‌പെയിന്‍ സൃഷ്‌ടിച്ചത്‌. അതില്‍ 976 എണ്ണം പൂര്‍ത്തിയാക്കി. ഒന്നാം പകുതിയില്‍ 549 പാസുകള്‍ സൃഷ്‌ടിച്ചും സ്‌പെയിന്‍ റെക്കോഡിട്ടു. പന്തടക്കത്തിലും സ്‌പെയിന്‍ ചരിത്രമായി. കളിയുടെ 81.8 ശതമാനമാണ്‌ സ്‌പെയിന്‍ മത്സരത്തില്‍ പന്ത്‌ കാലില്‍ വെച്ചത്‌. അതും ലോകകപ്പിലെ റെക്കോഡാണ്‌.
സ്‌പെയിനു വേണ്ടി ഒരു ഗോളടിച്ച ഗാവിയും ലോകകപ്പ്‌ ചരിത്രത്തില്‍ ഇടം നേടി. ലോകകപ്പില്‍ ഗോളടിക്കുന്ന പ്രായം കുറഞ്ഞ മൂന്നാമത്തെ താരമെന്ന നേട്ടമാണ്‌ ഗാവി കുറിച്ചത്‌. ലോകകപ്പിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോള്‍ സ്‌കോറര്‍ പെലെയാണ്‌. പെലെയ്‌ക്ക് ശേഷം ലോകപ്പില്‍ ഗോള്‍ നേടുന്ന പ്രായം കുറഞ്ഞ താരം മാനുവല്‍ റൊസാസാണ്‌. 1958 ലോകകപ്പില്‍ ഗോള്‍ നേടുമ്പോള്‍ പെലെയ്‌ക്ക് 17 വര്‍ഷവും 249 ദിവസവുമാണു പ്രായം. മാനുവല്‍ റൊസാസ ഗോള്‍ നേടുമ്പോള്‍ 18 വര്‍ഷവും 93 ദിവസവുമാണു പ്രായം. കോസ്‌റ്ററിക്കയ്‌ക്കെതിരേ ഗോളടിക്കുമ്പോള്‍ ഗാവിക്ക്‌ 18 വര്‍ഷവും 110 ദിവസവുമാണു പ്രായം

LEAVE A REPLY

Please enter your comment!
Please enter your name here