‘പ്രിയപ്പെട്ടവനെ, ഞാൻ എന്നും നിനക്കൊപ്പമുണ്ട്’: അറസ്റ്റിലായ കാമുകന് പിന്തുണയുമായി ശാലിൻ സോയ

0

ബാലതാരമായി എത്തി മലയാളത്തിൽ ശ്രദ്ധേയയായ താരമാണ് നടി ശാലിൻ സോയ. തമിഴിലെ ഒരു ടെലിവിഷൻ പരിപാടിയിൽ എത്തിയതോടെ താരത്തിന് ആരാധകർ ഏറെയാണ്. അടുത്തിടെയാണ് പ്രമുഖ യൂട്യൂബറായ ടിടിഎഫ് വാസനുമായി താരം പ്രണയത്തിലാണെന്ന വാർത്തകൾ വന്നത്. കഴിഞ്ഞ ദിവസം ടിടിഎഫ് വാസൻ അറസ്റ്റിലായിരുന്നു. അശ്രദ്ധമായി കാർ ഓടിച്ചതും വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ചതും ഉൾപ്പെടെയുള്ള കേസുകളിലായിരുന്നു അറസ്റ്റ്. ഇപ്പോൾ കാമുകന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് ശാലിൻ.

ഏത് പ്രതിസന്ധി ഘട്ടത്തിലും താനും കൂടെയുണ്ടാകും എന്നുമാണ് ടിടിഎഫ് വാസനോട് ശാലിൻ പറഞ്ഞത്. ‘എനിക്ക് ഏറ്റവും പ്രിയപ്പെട്ടവനെ, നീ ധൈര്യമായിരിക്കുക. ഞാൻ എപ്പോഴും നിന്നോടൊപ്പമുണ്ടാകും. എനിക്കറിയാവുന്നവരിൽ ഏറ്റവും നല്ല വ്യക്തി നീയാണ്. ഇപ്പോൾ സംഭവിക്കുന്നതിനൊന്നും നീ അർഹനല്ലെന്ന് എനിക്കറിയാം. പക്ഷേ എപ്പോഴും നീ പറയാറുള്ളത് പോലെ ഞാൻ നിന്നോട് പറയുന്നു “നടപ്പതെല്ലാം നന്മക്ക്, വിടു പാത്തുക്കലാം.’- ഇൻസ്റ്റഗ്രാം സ്റ്റോറിയായി ശാലിൻ കുറിച്ചു.ഫോണിൽ സംസാരിച്ചുകൊണ്ട് അപകടകരമാം വിധം കാര്‍ ഓടിച്ചതുൾപ്പടെ ആറ് വകുപ്പുകൾ ചുമത്തിയാണ് വാസനെ മധുര പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. നാൽപതു ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്‌സ് ഉള്ള യൂട്യൂബ് സെലിബ്രിറ്റി ആണ് ടിടിഎഫ് വാസൻ. സൂപ്പർബൈക്കിൽ മുൻവീൽ ഉയർത്തി ദീർഘദൂരം സഞ്ചരിക്കുന്ന വാസന്റെ റീലുകൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ശ്രദ്ധനേടാറുണ്ട്. അപകടകരമായി ബൈക്ക് സ്റ്റണ്ട് നടത്തിയതിന് ഡ്രൈവിങ് ലൈസൻസ് റദ്ദാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here