സാനിയ മിര്‍സ – മുഹമ്മദ് ഷമി വിവാഹം?; പ്രതികരിച്ച് ടെന്നീസ് താരത്തിന്റെ പിതാവ്

0

ഹൈദരബാദ്: രാജ്യം കണ്ട മികച്ച കായികതാരങ്ങളാണ് സാനിയ മിര്‍സയും, മുഹമ്മദ് ഷമിയും. സാനിയ മിര്‍സ ഇന്ത്യന്‍ ടെന്നീസിലെ ഇതിഹാസമാണെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ലോകകപ്പ് ഫൈനല്‍ വരെ എത്തിച്ച പേസറാണ് മുഹമ്മദ് ഷമി. അടുത്തിടെയാണ് ഇരുവരും തമ്മില്‍ വിവാഹം കഴിക്കാന്‍ പോകുന്ന അഭ്യൂഹം വ്യാപകമായി പ്രചരിച്ചത്. അതില്‍ പ്രതികരണവുമായി രംഗത്തെത്തിയിയിരിക്കുകയാണ് സാനിയയുടെ പിതാവ്. അത്തരം വാര്‍ത്തകളില്‍ അടിസ്ഥാനമില്ലെന്ന് സാനിയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.(Sania Mirza – Mohammad Shami Marriage?; The tennis player’s father responded,)

സാനിയയും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും ഈ വര്‍ഷം ആദ്യം വിവാഹമോചനം നേടിയിരുന്നു, ഷമിയും ഭാര്യ ഹസിന്‍ ജഹാനും വേര്‍പിരിഞ്ഞാണ് താമസം. എന്നാല്‍ ഇരുവരും തമ്മില്‍ വിവാഹം കഴിക്കുമെന്ന വാര്‍ത്തയില്‍ അടിസ്ഥാനമില്ലെന്ന് സാനിയയുടെ പിതാവ് പറഞ്ഞു. ഇതെല്ലാം അസംബന്ധമാണ്. അവള്‍ അവനെ കണ്ടിട്ടുപോലുമില്ലെന്ന് സാനിയയുടെ പിതാവ് പറഞ്ഞു.അടുത്തിടെ സാനിയ ഹജ്ജ് കര്‍മത്തിനായി പുറപ്പെട്ടിരുന്നു. താനിപ്പോള്‍ പരിവര്‍ത്തനത്തിന്റെ പാതയിലേക്കുള്ള തയ്യാറെടുപ്പിലാണ്. നല്ല മനുഷ്യനായി തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സാനിയ എക്‌സില്‍ കുറിച്ചു. എന്തെങ്കിലും തെറ്റുകളും പോരായ്മകളും തന്റെ ഭാഗത്തുനിന്നുണ്ടായെങ്കില്‍ അതിന് താന്‍ ക്ഷമ ചോദിക്കുന്നു. തന്റെ പ്രാര്‍ഥനകള്‍ അല്ലാഹു സ്വീകരിക്കുമെന്നും അനുഗ്രഹീതമായ പാതയില്‍ തന്നെ നയിക്കുമെന്ന് പ്രതീക്ഷിക്കുന്നു. താന്‍ ഭാഗ്യം ചെയ്തവളാണ്. എല്ലാവരോടും അങങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു. തന്റെ ഈ യാത്ര തുടരുമ്പോള്‍ ദയവായി നിങ്ങളുടെ ചിന്തകളിലും പ്രാര്‍ഥനകളിലും തന്നെ ഉള്‍പ്പെടുത്തക. നല്ലൊരു മനുഷ്യനായി താന്‍ തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സാനിയ എക്‌സില്‍ കുറിച്ചു.

Leave a Reply