സാള്‍ട്ടിന്റെ വെടിക്കെട്ട്, ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന് ജയം; വിന്‍ഡീസിനെ എട്ടു വിക്കറ്റിന് തകര്‍ത്തു

0

സെന്റ് ലൂസിയ: ടി 20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിന് തകര്‍പ്പന്‍ വിജയം. വെസ്റ്റിന്‍ഡീസിനെ എട്ടു വിക്കറ്റിനാണ് ഇംഗ്ലീഷ് നിര പരാജയപ്പെടുത്തിയത്. വിന്‍ഡീസ് മുന്നോട്ടുവെച്ച 181 റണ്‍സ് വിജയലക്ഷ്യം 15 പന്ത് ശേഷിക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇംഗ്ലണ്ട് മറികടന്നു.

47 പന്തുകളില്‍ 87 റണ്‍സെടുത്ത ഓപ്പണര്‍ ഫില്‍ സാള്‍ട്ടിന്റെ വെടിക്കെട്ടാണ് ഇംഗ്ലണ്ട് വിജയം അനായാസമാക്കിയത്. സാള്‍ട്ടിന്റെ അപരാജിത ഇന്നിങ്‌സില്‍ അഞ്ചു സിക്‌സറുകളും ഏഴു ബൗണ്ടറികളും ഉള്‍പ്പെടുന്നു. 26 പന്തില്‍ 48 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ജോണി ബെയര്‍സ്‌റ്റോ മികച്ച പിന്തുണ നല്‍കി.25 റണ്‍സെടുത്ത നായകന്‍ ജോഷ് ബട്‌ലര്‍, 13 റണ്‍സെടുത്ത മോയിന്‍ അലി എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. ആദ്യം ബാറ്റു ചെയ്ത വെസ്റ്റിന്‍ഡീസ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. 38 റണ്‍സെടുത്ത ജോണ്‍സണ്‍ ചാള്‍സാണ് ടോപ് സ്‌കോറര്‍. 17 പന്തില്‍ 5 സിക്‌സറുകള്‍ സഹിതം നായകന്‍ റോവ്മാന്‍ പവല്‍ 36 റണ്‍സെടുത്തു.

Leave a Reply