അല്‍ ഷഹ്‌റായിയെ ജര്‍മനിയിലേക്ക്‌ കൊണ്ടുപോകും

0


ദോഹ: ലോകകപ്പ്‌ മത്സരത്തിനിടെ പരുക്കേറ്റ സൗദി താരം യാസര്‍ അല്‍ ഷഹ്‌റായിയെ വിദഗ്‌ധ ചികിത്സയ്‌ക്കായി ജര്‍മനിയിലേക്ക്‌ കൊണ്ടുപോകും. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ്‌ ബിന്‍ സല്‍മാന്‍ രാജകുമാരനാണു നിര്‍ദേശം നല്‍കിയത്‌.
ചാര്‍ട്ടേഡ്‌ വിമാനത്തിലാണു ഷഹ്‌റായിയെ കൊണ്ടു പോകുക. പെനാല്‍റ്റി ബോക്‌സില്‍ അര്‍ജന്റീനയുടെ ആക്രമണം പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ ഗോള്‍ കീപ്പര്‍ അല്‍ ഉവൈസുമായി കൂട്ടിയിടിച്ചാണ്‌ അല്‍ ഷഹ്‌റായിക്ക്‌ പരുക്കേറ്റത്‌.
ഉയര്‍ന്നു വന്ന പന്ത്‌ പിടിക്കാനായി ഗോള്‍ കീപ്പറും ഹെഡ്‌ ചെയ്‌ത് അകറ്റാന്‍ ഷഹ്‌റാനിയും ചാടി. കീപ്പറുടെ കാല്‍മുട്ട്‌ ഷഹ്‌റാനിയുടെ മുഖത്തിടിച്ചു. ഗുരുതരമായി പരുക്കേറ്റു വീണ ഷഹ്‌റാനിയെ സ്‌ട്രക്‌ചറിലാണു പുറത്തേക്ക്‌ കൊണ്ടുപോയത്‌. താടിയെല്ലിന്‌ ഒടിവുണ്ടെന്നും ആന്തരിക രക്‌തസ്രാവമുണ്ടെന്നും വിശദ പരിശോധനയില്‍ തെളിഞ്ഞു. തുടര്‍ന്നാണു വിദഗ്‌ധ ചികിത്സയ്‌ക്കു ജര്‍മനിയിലേക്കു കൊണ്ടു പോകാന്‍ തീരുമാനിച്ചത്‌

Leave a Reply