ധ്യാൻ ശ്രീനിവാസനേയും പ്രണവ് മോഹൻലാലിനേയും പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത വർഷങ്ങൾക്ക് ശേഷം ഒടിടിയിൽ എത്തി. സോണി ലീവിലൂടെയാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. റിലീസ് ചെയ്ത് രണ്ട് മാസത്തോളം കഴിഞ്ഞാണ് ചിത്രം ഒടിടിയിൽ എത്തുന്നത്.
സിനിമ ഒടിടിയിൽ എത്തിയതിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ടോപ്പിക്കായി മാറുകയാണ് വർഷങ്ങൾക്ക് ശേഷം. ചിത്രത്തേക്കുറിച്ചുള്ള ട്രോളുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. വിനീത് ശ്രീനിവാസന്റെ തമിഴ് പാസമാണ് ആരാധകർക്കിടയിൽ ചർച്ചയാവുന്നത്.ഏപ്രിൽ 11നാണ് വർഷങ്ങൾക്ക് ശേഷം റിലീസ് ചെയ്തത്. തിയറ്ററിൽ നിന്ന് 80 കോടിയിലധികം രൂപയാണ് ചിത്രം കളക്റ്റ് ചെയ്തത്. സിനിമ മോഹവുമായി ഇറങ്ങുന്ന മുരളി, വേണു എന്നീ യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. സിനിമയും സൗഹൃദവും പ്രണയവുമെല്ലാം നിറഞ്ഞു നിൽക്കുന്നതാണ് ചിത്രം. നിവിന്‍ പോളി, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ വേഷമിട്ടത്. വിശ്വജിത്ത് ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാം എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യമാണ് ചിത്രം നിർമിച്ചത്.
