ഗോള്‍രഹിത സമനിലയില്‍ തളച്ച് കോസ്റ്ററിക്ക; ബ്രസീലിന് മങ്ങിയ തുടക്കം

0

ലോസ് ഏഞ്ചല്‍സ്: കോപ്പ അമേരിക്കയില്‍ വമ്പന്മാരായ ബ്രസീലിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് കോസ്റ്ററിക്ക. നിശ്ചിത 90 മിനിറ്റില്‍ ഇരു ടീമുകള്‍ക്കും ഗോള്‍ നേടാന്‍ സാധിച്ചില്ല.

പന്ത് ഏറ്റവുമധികം സമയം കൈവശം വെച്ച ബ്രസീല്‍ ഗോള്‍ ലക്ഷ്യമാക്കി 19 തവണ നിറയൊഴിച്ചെങ്കിലും ഗോള്‍ മാറി നിന്നു. കോസ്റ്ററിക്ക രണ്ടു തവണ മാത്രമാണ് ഗോള്‍പോസ്റ്റ് ലക്ഷ്യമാക്കി പന്ത് പായിച്ചത്.74 ശതമാനവും പന്തില്‍ ആധിപത്യം ബ്രസീലിനായിരുന്നു. എന്നാല്‍ ഗോള്‍ കണ്ടെത്താന്‍ കഴിയാതെ വന്നത് ബ്രസീല്‍ ആരാധകരെ നിരാശരാക്കി. മത്സരത്തില്‍ ബ്രസീല്‍ 692 പാസുകളാണ് കാഴ്ചവെച്ചത്. കൊളംബിയ, പരാഗ്വേ എന്നിവയാണ് ഗ്രൂപ്പ് ഡിയിലെ മറ്റു ടീമുകള്‍.

Leave a Reply