തുർക്കിയെ കീഴടക്കി പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍; ക്രിസ്റ്റ്യാനോയ്‌ക്ക് റെക്കോർഡ്

0

ഡോര്‍ട്മുണ്ട്: യൂറോ കപ്പ് ഗ്രൂപ്പ് എഫ് മത്സരത്തിൽ തുര്‍ക്കിയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തകർത്ത് പോര്‍ച്ചുഗല്‍ പ്രീക്വാര്‍ട്ടറില്‍. ഗ്രൂപ്പ് എഫില്‍ ആറു പോയന്റുമായി നിലവില്‍ ഒന്നാം സ്ഥാനത്താണ് ടീം. ആദ്യ പകുതിയില്‍ ബെര്‍ണാഡോ സില്‍വയും (21-ാം മിനിറ്റിൽ), രണ്ടാം പകുതിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ അസിസ്റ്റില്‍ ബ്രൂണോ ഫെര്‍ണാണ്ടസ് (55-ാം മിനിറ്റിൽ) പോർച്ചുഗലിനായി ഗോൾ നേടി. തുർക്കിയുടെ അക്കായിദിന്റെ സെല്‍ഫ് ഗോളും (28-ാം മിനിറ്റിൽ) ചേർന്നതോടെ പോര്‍ച്ചുഗലിന്റെ ഗോൾ നേട്ടം മൂന്നാക്കി.(Portugal beat Turkey in prequarters; Record for Cristiano,)

മത്സരത്തിന്റെ രണ്ടാം പകുതിയിൽ സഹതാരം ബ്രൂണോ ഫെർനാണ്ടസിന്റെ ഗോളിന് അസിസ്റ്റ് നൽകിയതോടെ യൂറോ കപ്പിൽ ക്രിസ്റ്റ്യാനോയുടെ അസിസ്റ്റുകളുടെ എണ്ണം ഏഴായി. ചെക്ക് റിപ്പബ്ലിക്കിന്റെ കരേൽ പൊബോസ്കിയുടെ (6) റെക്കോർഡ് മറികടക്കുകയും ചെയ്തു. യൂറോ കപ്പിലെ ടോപ് സ്കോറർ (14 ഗോൾ), കൂടുതൽ മത്സരങ്ങൾ (27) എന്നീ റെക്കോർഡുകൾ നേരത്തേ പോർച്ചുഗൽ സൂപ്പർതാരം സ്വന്തം പേരിലാക്കിയിരുന്നു.മത്സരത്തിന്റെ ആദ്യ മിനിറ്റുകളില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ ഒരു ഗോള്‍ ശ്രമമൊഴിച്ചാല്‍ തുര്‍ക്കിയുടെ മികച്ച മുന്നേറ്റമാണ് കണ്ടത്. എട്ടാംമിനിറ്റില്‍ ലീഡ് ചെയ്യാനുള്ള മികച്ച ഒരവസരം തുര്‍ക്കി കളഞ്ഞുകുളിച്ചു. പതിയെപ്പതിയെ പോര്‍ച്ചുഗല്‍ മേധാവിത്വം പുലര്‍ത്തി. അതിന്റെ ഫലമായി 22-ാം മിനിറ്റില്‍ ആദ്യ ഗോള്‍ വന്നു. തുടര്‍ന്ന് പോര്‍ച്ചുഗലിന്റെ നിരന്തരമായ ആക്രമണങ്ങളായിരുന്നു ഉണ്ടായത്. തുർക്കി ഡിഫൻഡർ സമേത് അക്യാദി ഗോൾകീപ്പർ അൽടെ ബെയിദിറിനു നൽകിയ ബാക്ക് പാസ് അബദ്ധത്തിൽ ഗോൾ വര കടന്നതാണു സെൽഫ് ഗോളായത്. പോർച്ചുഗലിന് സൗജന്യമായി രണ്ടാം ഗോൾ.

Leave a Reply