ഇന്ത്യ-ന്യൂസീലൻഡ് ആദ്യ ട്വന്റി 20 മത്സരം ഉപേക്ഷിച്ചു

0

വെല്ലിങ്ടൺ: ഇന്ത്യ-ന്യൂസീലൻഡ് ആദ്യ ട്വന്റി 20 മത്സരം ഉപേക്ഷിച്ചു. മഴയും നനഞ്ഞ ഔട്ട് ഫീൽഡും കാരണം ഒരു പന്തു പോലും എറിയാനാകാതെയാണ് ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം ഉപേക്ഷിച്ചത്. നനഞ്ഞ ഔട്ട് ഫീൽഡ് കാരണം ആദ്യം ടോസിടാൻ വൈകിയെങ്കിലും പിന്നീട് വീണ്ടും കനത്ത മഴയെത്തിയതോടെ മത്സരം പൂർണമായും ഉപേക്ഷിക്കുകയായിരുന്നു. പരമ്പരയിലെ രണ്ടാം മത്സരം ഞായറാഴ്ച മൗണ്ട് മൗൻഗനൂയിയിൽ നടക്കും.

ഓവറുകൾ വെട്ടിച്ചുരുക്കിയെങ്കിലും മത്സരം നടത്താനുള്ള സാധ്യതകൾ അവസാന നിമിഷം വരെ തേടിയെങ്കിലും, യാതൊരു നിർവാഹവുമില്ലാതെ വന്നതോടെ മത്സരം ഉപേക്ഷിക്കാൻ അംപയർമാർ തീരുമാനിക്കുകയായിരുന്നു.

മലയാളി താരം സഞ്ജു സാംസൺ കളിക്കാനിറങ്ങുമെന്ന പ്രതീക്ഷയിൽ മത്സരത്തിനായി കാത്തുനിന്ന ആരാധകർക്ക് ഈ വാർത്ത കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.

കെയ്ൻ വില്യംസണിന്റെ നേതൃത്വത്തിലുള്ള ഒന്നാംനിര ടീമിനെ ന്യൂസീലൻഡ് അണിനിരത്തുമ്പോൾ ഇന്ത്യയുടേത് യുവനിരയാണ്. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. സീനിയർ താരങ്ങളായ രോഹിത് ശർമ, വിരാട് കോലി, കെ എൽ രാഹുൽ, ആർ അശ്വിൻ, മുഹമ്മദ് ഷമി, ദിനേശ് കാർത്തിക് എന്നിവരില്ലാതെയാണ് ഇന്ത്യ ട്വന്റി 20 പരമ്പരക്കിറങ്ങുന്നത്.

ട്വന്റി 20 ലോകകപ്പിലെ സെമി തോൽവിക്ക് പിന്നാലെ നടക്കുന്ന പരമ്പരയിൽ യുവതാരങ്ങൾക്കാണ് ആധിപത്യം. മലയാളി താരം സഞ്ജു സാംസൺ അടക്കമുള്ള കളിക്കാരിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

സീനിയർ താരങ്ങളുടെ അഭാവത്തിൽ യുവതാരങ്ങൾക്ക് ടീമിൽ സ്ഥാനം ഉറപ്പിക്കാൻ ലഭിക്കുന്ന സുവർണാവസരം കൂടിയാണ് ന്യൂസിലൻഡിനെതിരായ പരമ്പര. ഹാർദ്ദിക് പാണ്ഡ്യയാണ് ഇന്ത്യയെ നയിക്കുന്നത്. റിഷഭ് പന്താണ് വൈസ് ക്യാപ്റ്റൻ.

മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ടി20 പരമ്പരക്കുശേഷം നടക്കുന്ന ഏകദിന പരമ്പരയിൽ ശിഖർ ധവാനാണ് ഇന്ത്യയെ നയിക്കുക. ഏകദിന പരമ്പരക്കുള്ള ടീമിലും സഞ്ജു സാംസണുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here