ആമയിഴഞ്ചാൻ തോടിന് കുറകെയുള്ള പൈപ്പിലൂടെ വെള്ളം ചോർന്നിട്ടും നന്നാക്കാതെ വാട്ടർ അഥോറിറ്റി

0

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോടിന് കുറകെയുള്ള പൈപ്പിലൂടെ വെള്ളം ചോർന്നിട്ടും നന്നാക്കാതെ വാട്ടർ അഥോറിറ്റി. വഞ്ചിയൂർ ജംഗ്ഷനിലെ പൈപ്പാണ് പൊട്ടിയത്. തുടക്കത്തിൽ വെള്ളം മുകളിലേക്ക് ചീറി പാഞ്ഞു. ഇതോടെ നാട്ടുകാർ പരാതി അറിയിച്ചു. ശരിയാക്കാൻ വന്നപ്പോൾ സൈക്കിൾ ട്യൂബ് ഉപയോഗിച്ച് ചോർച്ച ക്രമീകരിച്ചു. ഇതോടെ വെള്ളം മുകളിലേക്ക് ചീറിപായുന്നത് നിന്നു. അപ്പോഴും വെള്ളം ചോരുകയാണ്.

ഇരുമ്പ് പൈപ്പ് മാറ്റി പുതിയ സ്ഥാപിച്ചാലെ പ്രശ്‌ന പരിഹാരം സാധ്യമാകൂ. അല്ലാത്ത പക്ഷം വെള്ളം ഒഴുകി കൊണ്ടിരിക്കും. മഴക്കാലത്ത് മറ്റൊരു രൂക്ഷമായ പ്രശ്‌നവും ഇതുണ്ടാക്കും. മാലിന്യങ്ങളുമായി നീങ്ങുന്ന ആമയിഴിഞ്ചാൻ തോട് നിറയും. അങ്ങനെ വരുമ്പോൾ പൈപ്പിന് മുകളിലൂടെ അഴുക്കു വെള്ളം ഉയരും. പൈപ്പിലെ ചോർച്ചയിലൂടെ ഇത് കുടിവെള്ളത്തിൽ കലരാനും സാധ്യതയുണ്ട്. ഇത് ഗുരുതര പ്രശ്‌നമായി മാറും. ഇതെല്ലാം എല്ലാവർക്കും അറിയാം. മഴ ശക്തമായി പെയ്യാൻ തുടങ്ങിയാൽ പിന്നെ അറ്റകുറ്റപ്പണിയും നടക്കില്ല.

വാട്ടർ അഥോറിറ്റിയുടെ കുടിവെള്ളം പാഴാക്കുന്നത് വിളിച്ചറിയിച്ചിട്ടു 4 ദിവസമായി, പരിഹാരമായി വെറും സൈക്കിൾ ട്യൂബ് ഉപയോഗിച്ച് കെട്ടി അത്ര മാത്രം കംപ്ലയിന്റ് ഡോക്റ്റ് നമ്പർ 612622, പൈപ്പ് മാറ്റും എന്നാ പറഞ്ഞത്, കഷ്ടം കേരളം ഇതാണ് യാഥാർഥ്യം-ഇതാണ് നാട്ടുകാർ ഈ വിഷയത്തിൽ പ്രതികരിക്കുന്നത്. മഴ കനക്കും മുമ്പേ പൈപ്പ് മാറ്റിയില്ലെങ്കിൽ ഗുരുതര വിഷമായി എതു മാറുമെന്നതാണ് വസ്തുത.

LEAVE A REPLY

Please enter your comment!
Please enter your name here