ഈ​ജി​പ്ത് പ്ര​സി​ഡ​ന്‍റ് എൽ – സി​സി 2023 റി​പ്പ​ബ്ലി​ക്ക് ദി​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​കും

0

ന്യൂ​ഡ​ൽ​ഹി: 2023-ലെ ​റി​പ്പ​ബ്ലി​ക്ക് ദി​ന​ത്തി​ന്‍റെ മു​ഖ്യാ​തി​ഥി​യാ​യി ഈ​ജി​പ്ഷ്യ​ൻ പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ഫ​ത്തേ​ഹ് എൽ – സി​സി​യെ നി​ശ്ച​യി​ച്ച​താ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ആ​ദ്യ​മാ​യാ​ണ് ഒ​രു ഈ​ജി​പ്ഷ്യ​ൻ ഭ​ര​ണാ​ധി​കാ​രി റി​പ്പ​ബ്ലി​ക്ക് ദി​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി എ​ത്തു​ന്ന​ത്.

വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ മു​ഖാ​ന്ത​രം ഒ​ക്ടോ​ബ​ർ 16-ന് ​പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന​ൽ​കി​യ ഔ​ദ്യോ​ഗി​ക ക്ഷ​ണ​ക്ക​ത്ത് അ​ൽ- സി​സി സ്വീ​ക​രി​ച്ച​താ​യി സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഇ​ന്ത്യ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ന്ന 2023 ജി-20 ​ഉ​ച്ച​കോ​ടി​യി​ൽ പ്ര​ത്യേ​ക അ​തി​ഥി​യാ​യി ഈ​ജി​പ്ത് പ​ങ്കെ​ടു​ക്കി​മെ​ന്ന് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

Leave a Reply