കൊച്ചിയിൽ ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു; ഡ്രൈവർ കസ്റ്റഡിയിൽ

0


കൊച്ചി‍: കലൂരില്‍ കുറുകെചാടിയ ബൈക്ക് യാത്രികനെ രക്ഷിക്കാന്‍ വെട്ടിച്ച ആംബുലന്‍സ് മറിഞ്ഞ് രോഗിക്ക് ദാരുണാന്ത്യം. പറവൂര്‍ സ്വദേശി കരിങാംതുരുത്ത് മുണ്ടോളിപ്പാടത്ത് നാരായണന്റെ ഭാര്യ വിനീത(65) ആണ് മരിച്ചത്. കലൂര്‍ നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷന് സമീപമായിരുന്നു അപകടം. മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്ത പൊലീസ് ആംബുലന്‍സ് ഡ്രൈവറെ അറസ്റ്റ് ചെയ്തു.

രോഗം കലശലായതിനെ തുടര്‍ന്ന് പറവൂരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ലിസി ആശുപത്രിയിലേക്ക് രോഗിയെ മാറ്റാനായി കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ യുടേണ്‍ എടുത്തുവന്ന ബൈക്ക് യാത്രികനെ രക്ഷിക്കാന്‍ ബ്രേക്ക് ചെയ്തപ്പോള്‍ നിയന്ത്രണം വിട്ട്
ആംബുലന്‍സ് മറിയുകയായിരുന്നു.

നാട്ടുകാരും സമീപവാസികളും ഓടിയെത്തി വിനീതയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് നാളെ കൈമാറും.

LEAVE A REPLY

Please enter your comment!
Please enter your name here