പിണറായിഭരണം നേതാക്കളുടെ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി: വി.മുരളീധരന്‍

0


തിരുവനന്തപുരം: സി.പി.എം. നേതാക്കളുടെ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി മാത്രമാണ്‌ പിണറായി വിജയന്റെ ഭരണമെന്ന്‌ കേന്ദ്രമന്ത്രി വി.മുരളീധരന്‍.
ഗവര്‍ണറോടുള്ള കലാപാഹ്വാനം ഇടതുമുന്നണി സര്‍ക്കാരിന്റെ സ്വജനപക്ഷപാതം കൂടുതല്‍ തുറന്നുകാട്ടിയതായി യുവമോര്‍ച്ചയുടെ സംസ്‌ഥാന പഠനശിബിരം ഉദ്‌ഘാടനം ചെയ്‌ത്‌ വി.മുരളീധരന്‍ പറഞ്ഞു. സ്വജനപക്ഷപാതവും അഴിമതിയും ക്രമസമാധാന തകര്‍ച്ചയും അടക്കം സര്‍ക്കാരിന്റെ പിടിപ്പുകേടുകള്‍ ജനം തിരിച്ചറിഞ്ഞു കഴിഞ്ഞു. കേരളത്തില ജനങ്ങളെ വികസനാധിഷ്‌ഠിത- അഴിമതി മുക്‌ത ഭരണത്തിന്റെ ഗുണഫലങ്ങള്‍ അനുഭവിക്കുന്നതില്‍ നിന്ന്‌ തടസപ്പെടുത്തുന്നവരെ പ്രതിരോധിക്കാന്‍ ബി.ജെ.പിക്ക്‌ ആകണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ട്‌ താഴേത്തട്ടുമുതല്‍ സംഘടനാപ്രവര്‍ത്തനം കൂടുതല്‍ ശക്‌തിപ്പെടണമെന്നും ശിബിരത്തില്‍ മന്ത്രി അഭിപ്രായപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here