അടുക്കള കുഴിച്ചപ്പോൾ ദമ്പതികൾക്ക് കിട്ടിയത് 264 സ്വർണനാണയങ്ങൾ;

0

അടുക്കള കുഴിച്ചപ്പോൾ ദമ്പതികൾക്ക് കിട്ടിയത് 264 സ്വർണനാണയങ്ങൾ; സംഭവം ഇങ്ങനെ..
അടുക്കള കുഴിച്ചപ്പോൾ 400 വർഷം പഴക്കമുള്ള 264 സ്വർണനാണയങ്ങൾ കണ്ടെത്തി. ഇംഗ്ലണ്ടിലാണ് സംഭവം. അടുക്കളയിലെ തറ ശരിയാക്കുന്നതിനിടെയാണ് ബ്രിട്ടണിലെ എല്ലർബിയിലുള്ള ദമ്പതികൾക്ക് 4 നൂറ്റാണ്ടുകൾ പഴക്കമുള്ള സ്വർണനാണയങ്ങൾ ലഭിച്ചത്. ഇത് രണ്ടര ലക്ഷം പൗണ്ടിനു വിൽക്കാനാണ് ഉവരുടെ തീരുമാനം.
10 വർഷത്തോളമായി താമസിക്കുന്ന വീടിൻ്റെ അടുക്കളയുടെ തറ വീണ്ടും കോൺക്രീറ്റ് ചെയ്യുന്നതിനായി കുഴിച്ചപ്പോഴാണ് നിധി കിട്ടിയത്. ഒരു പാത്രത്തിൽ കുഴിച്ചിട്ട നിലയിലായിരുന്നു സ്വർണനാണയങ്ങൾ. 1610 മുതൽ 1727 വരെയുള്ള വർഷങ്ങളിലേതാണ് നാണയങ്ങൾ. തുടർന്ന് ഇവർ ലണ്ടനിലെ പ്രശസ്തരായ ലേലക്കമ്പനിയെ വിവരമറിയിച്ചു. ഇവരാണ് സ്വർണനാണയങ്ങളുടെ മൂല്യം കണ്ടെത്തിയത്. 1700കളിലെ സമ്പന്ന കുടുംബമായ ഫേൺലി-മൈസ്റ്റേഴ്സിൻ്റെ നിധിയാണ് ഇതെന്നും ഇവർ കണ്ടെത്തി. ഇരുമ്പയിര്, കൽക്കരി തുടങ്ങിയ കയറ്റുമതിയും ഇറക്കുമതിയും ചെയ്തിരുന്ന കുടുംബമായിരുന്നു ഇത്. പിന്നീട് ഇവർ രാഷ്ട്രീയത്തിലും വ്യക്തിമുദ്ര പതിപ്പിച്ചു. ഫേൺലി 1725ലും അദ്ദേഹത്തിൻ്റെ ഭാര്യ 1745ലും മരണപ്പെട്ടു. സ്വർണനാണയങ്ങളിൽ ചിലത് ചില പിഴവുകൾ ഉള്ളതാണ്. തലയില്ലാത്ത രാജാവും രണ്ട് ‘ടെയിൽ’ ഉള്ള നാണയങ്ങളും അക്ഷരത്തെറ്റുകളുമൊക്കെ നാണയങ്ങളിലുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here