സ്ത്രീയെ തെരുവിലൂടെ വലിച്ചിഴച്ച കറാച്ചി പൊലീസിനെതിരെ പ്രതിഷേധം കനക്കുന്നു.

0

സ്ത്രീയെ തെരുവിലൂടെ വലിച്ചിഴച്ച കറാച്ചി പൊലീസിനെതിരെ പ്രതിഷേധം കനക്കുന്നു. ബലൂചിസ്താനില്‍ നിന്ന് കാണാതായവരെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടയിലാണ് സംഭവം. ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പ്രതിഷേധം ഉയരുന്നത്.

‘ഇതിനെയാണ് ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്താന്‍ എന്നുവിളിക്കുന്നത്. പ്രതിഷേധിക്കുന്ന സ്ത്രീയെ കറാച്ചി പൊലീസ് തെരുവിലൂടെ വലിച്ചിഴക്കുകയാണ്. നിര്‍ഭാഗ്യവശാല്‍, പാകിസ്താന്‍ ഐക്യരാഷ്ട്രസഭയുടെ അംഗമാണ്’. മനുഷ്യാവകാശ പ്രവര്‍ത്തക അഷ്‌റഫ്‌ല ബലൂച് പ്രതികരിച്ചു.

Leave a Reply