വിദേശത്തേക്ക് പറക്കാൻ ആ​ഗ്രഹിക്കുന്നുണ്ടോ? കാനഡ നിങ്ങളെ വിളിക്കുന്നു; 10 ലക്ഷത്തിലേറെ തൊഴിലവസരം 

0

 
ഒട്ടാവ: വിദേശത്ത് തൊഴിലവസരത്തിനായി കാത്തിരിക്കുന്നവർക്ക് ശുഭവാർത്തയുമായി കാനഡ. രാജ്യത്ത് 10 ലക്ഷത്തിലധികം തൊഴിലവസരങ്ങൾ ഒഴിഞ്ഞുകിടക്കുന്നതായാണ് റിപ്പോർട്ട്. 2021 മെയ് മുതൽ ഒഴിവുകളുടെ എണ്ണം 3 ലക്ഷത്തിലധികം വർദ്ധിച്ചു. 2022 മേയിലെ ലേബർ ഫോഴ്സ് സർവേയിലാണു തൊഴിലവസരങ്ങളുടെ കണക്കുള്ളത്.

രാജ്യത്തെ തൊഴിലാളികൾക്ക് പ്രായമാകുകയും റിട്ടയർമെന്റിലേക്ക് പ്രവേശിക്കുന്നതും ഒഴിവുകൾ കൂടാൻ കാരണമാണ്. ഈ വ‌ർഷം 4.3 ലക്ഷം പെർമനന്റ് റസിഡന്റ് വീസ നൽകാനാണു കാനഡയുടെ തീരുമാനം. 2024ൽ 4.5 ലക്ഷം പേർക്കു പെർമനന്റ് റസിഡന്റ് വീസ നൽകാൻ രാജ്യം ആലോചിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. വരും വർഷങ്ങളിൽ  ഇത് ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നു കാനഡയിലേക്കുള്ള കുടിയേറ്റം വർധിക്കാനിടയാക്കും. 

LEAVE A REPLY

Please enter your comment!
Please enter your name here