ഒമാനില്‍ വീടുകളില്‍ മോഷണം നടത്തിയ ആറു പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു

0

മസ്‌കറ്റ്: ഒമാനില്‍ വീടുകളില്‍ മോഷണം നടത്തിയ ആറു പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റ് ചെയ്തു. മസ്‌കറ്റ് ഗവര്‍ണറേറ്റിലെ വീടുകളില്‍ മോഷണം നടത്തിയതിനാണ് ആറ് വിദേശികള്‍ അറസ്റ്റിലായത്. അറസ്റ്റിലായവരില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. ഏഷ്യന്‍ രാജ്യക്കാരിയായ സ്ത്രീയാണ് അറസ്റ്റിലായത്. നിരവധി വീടുകളില്‍ മോഷണം നടത്തിയതാണ് ഇവര്‍ക്കെതിരെയുള്ള കുറ്റം. പിടിയിലായവര്‍ക്കെതിരായ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here