പതിമൂന്നുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പതിനാറുകാരൻ അറസ്റ്റിൽ

0

ഗാസിയാബാദ്: പതിമൂന്നുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ പതിനാറുകാരൻ അറസ്റ്റിൽ. ഗാസിയാബാദ് പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പഠിക്കുന്നതിൽ നിന്ന് രക്ഷപ്പെടാനാണ് പ്രതി കൊലപാതകം ചെയ്തതെന്നാണ് പൊലീസ് അറിയിക്കുന്നത്.

അയൽവാസികളായ ഇരുവരും കളിക്കാൻ പോയതായിരുന്നു. ഇവിടെ വച്ചായിരുന്നു 13കാരനായ ബാലനെ കൊലപ്പെടുത്തിയത്. വൈകുന്നേരം 5.30 ഓടെ, ദില്ലി-മീററ്റ് എക്‌സ്പ്രസ് വേയിൽ റോഡരികിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പതിനാറുകാരനെ ചോദ്യം ചെയ്തപ്പോൾ പഠിക്കാൻ താൽപ്പര്യമില്ലായിരുന്നുവെന്നാണ് മറുപടി നൽകിയതെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ ആറര മാസമായി താൻ ഇതിന് പദ്ധതിയിടുകയായിരുന്നുവെന്നാണ് 16- കാരൻ നൽകിയിരിക്കുന്ന മൊഴി. കാത്തിരിപ്പിന് ഒടുവിൽ അത് ആസൂത്രണം ചെയ്ത് നടപ്പാക്കുകയും ചെയ്തു. നിരന്തരം പഠിക്കാൻ നിർബന്ധിക്കുന്ന അച്ഛനും അമ്മയും ശല്യമായി തുടങ്ങി. ഇതിൽ നിന്ന്ന്ന് രക്ഷപ്പെട്ടാൻ നല്ല വഴി ജയിലിൽ കിടക്കുകയാണെന്ന് തോന്നി. അങ്ങനെ രക്ഷപ്പെടാനായി ഒരു ‘കുറ്റകൃത്യം’ ചെയ്ത് ജയിലിൽ പോകാൻ താൻ തീരുമാനിക്കുകയായിരുന്നു എന്നും കുട്ടി മൊഴി നൽകിയതായി അഡീഷണൽ പൊലീസ് സൂപ്രണ്ട് ഇരാജ് രാജ പറഞ്ഞു. മൂന്ന് ദിവസമായി കൊലപാതകം നടന്ന എക്സ്പ്രസ് ഹൈവേയിലേക്ക് 13-കാരനെ പ്രതി കൂട്ടിക്കൊണ്ട് പോകുമായിരുന്നു. തിങ്കളാഴ്ച ഇത്തരത്തിൽ സുഹൃത്തുകൂടിയായ 16-കാരൻ വിളിച്ചപ്പോൾ പോയതായിരുന്നു 13 വയസുള്ള കുട്ടി. തുടർന്നായിരുന്നു കഴുത്ത് ഞെരിച്ച് കുട്ടിയെ കൊലപ്പെടുത്തിയത്.

Leave a Reply