പ്രവാചകനിന്ദയുടെ പേരിൽ ഇന്ത്യയിലെ ഭരണകക്ഷി നേതാവിനെതിരെ ചാവേർ ആക്രമണത്തിനു പുറപ്പെട്ട ഐഎസ് ഭീകരൻ റഷ്യയിൽ അറസ്റ്റിലായത് രഹസ്യാന്വേഷണ നിരീക്ഷണ മികവിൽ

0

മോസ്‌കോ: പ്രവാചകനിന്ദയുടെ പേരിൽ ഇന്ത്യയിലെ ഭരണകക്ഷി നേതാവിനെതിരെ ചാവേർ ആക്രമണത്തിനു പുറപ്പെട്ട ഐഎസ് ഭീകരൻ റഷ്യയിൽ അറസ്റ്റിലായത് രഹസ്യാന്വേഷണ നിരീക്ഷണ മികവിൽ. മധ്യേഷ്യൻ രാജ്യത്തുനിന്നുള്ള ഇയാളെ പിടികൂടിയ വിവരം റഷ്യയുടെ സുരക്ഷാ ഏജൻസി ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്എസ്ബി) ആണു പുറത്തുവിട്ടത്.

സമൂഹമാധ്യമത്തിലൂടെ ഭീകരസംഘടനയിലേക്ക് ആകർഷിക്കപ്പെട്ട ഇയാൾക്കു തുർക്കിയിലെ ഇസ്താംബുളിലാണു ഭീകരസംഘടന പരിശീലനം നൽകിയത്. ചാവേറാകാൻ പ്രതിജ്ഞയെടുത്തതും അവിടെവച്ചാണ്. ഇയാളെ ചോദ്യം ചെയ്യുന്നതിന്റെ വിഡിയോയും അധികൃതർ പുറത്തുവിട്ടു. റഷ്യയിൽ നിന്ന് ആവശ്യമായ രേഖകൾ സംഘടിപ്പിച്ച ശേഷം ഇന്ത്യയിലെത്തി ചാവേറാക്രമണം നടത്താനായിരുന്നു പദ്ധതി. പ്രവാചകനിന്ദയുടെ പേരിലാണു ചാവേറാക്രമണത്തിനു തീരുമാനിച്ചതെന്നു ഭീകരൻ ഏറ്റുപറയുന്നതും വിഡിയോയിലുണ്ട്.

അസമോവ് എന്നാണ് ഇയാളുടെ പേര്. ഇസ്രയേലി ചാര സംഘനടയുടെ സഹായം ഇക്കാര്യത്തിൽ ഇന്ത്യയ്ക്ക് ലഭിച്ചിരുന്നുവെന്നാണ് സൂചന. എന്നാൽ ഇസ്രേയലിൽ നിന്നാണോ വിവരം കിട്ടിയതെന്നതിൽ ഔദ്യോഗിക സ്ഥിരീകരണം ഇല്ല. ഈ വിവരം റഷ്യയ്ക്ക് ഇന്ത്യയാണ് കൈമാറിയത്. ആ വിദേശ ചാര സംഘടന പറഞ്ഞു പോലെ എല്ലാം നടന്നു. അങ്ങനെയാണ് അസമോവ് എന്ന് രഹസ്യാന്വേഷണ ഏജൻസികൾ പറയുന്ന വ്യക്തി കുടുങ്ങിയത്.

മധ്യേഷ്യൻ രാജ്യത്തുനിന്നുള്ള ഇയാളെ പിടികൂടിയ വിവരം റഷ്യയുടെ സുരക്ഷാ ഏജൻസി ഫെഡറൽ സെക്യൂരിറ്റി സർവീസ് (എഫ്എസ്ബി) ആണു പുറത്തുവിട്ടത്. ടിവി ചർച്ചയ്ക്കിടെ പ്രവാചകനെതിരെ വിവാദ പരാമർശം നടത്തിയ ബിജെപി വക്താവായിരുന്ന നൂപുർ ശർമയെ പാർട്ടി സസ്‌പെൻഡ് ചെയ്തിരുന്നു. ഇതേ വിഷയത്തിൽ ബിജെപി ഡൽഹി മാധ്യമവിഭാഗം മേധാവി നവീൻ കുമാർ ജിൻഡലിനെ പാർട്ടിയിൽനിന്നു പുറത്താക്കുകയും ചെയ്തു. നൂപുർ ശർമ്മയെ വകവരുത്തുകയായിരുന്നു ഈ തീവ്രവാദിയുടെ ലക്ഷ്യമെന്നാണ് പുറത്തു വരുന്ന വിവരം. ഐഎസിന്റെ ഹിറ്റ് ലിസിറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും ആണ് മുന്നിലുള്ളത്. പക്ഷേ ഈ ഓപ്പറേഷൻ നൂപുർ ശർമ്മയെ ലക്ഷ്യമിട്ടായിരുന്നു

Leave a Reply