ന​ടി എ​യ​ർ​പോ​ർ​ട്ടി​ൽ അ​റ​സ്റ്റി​ലാ​യി

0

കു​വൈ​ത്ത് സി​റ്റി: അ​റ​സ്‌​റ്റ് വാ​റ​ന്റു​ള്ള പ്ര​ശ​സ്ത ന​ടി​യെ പൊ​ലീ​സ് കു​വൈ​ത്ത് ഇ​ന്റ​ർ​നാ​ഷ​ന​ൽ എ​യ​ർ​പോ​ർ​ട്ടി​ൽ പി​ടി​കൂ​ടി.
ഉ​ദ്യോ​ഗ​സ്ഥ​ൻ പാ​സ്‌​പോ​ർ​ട്ട് സ്റ്റാ​മ്പ് ചെ​യ്യു​ന്ന​തി​നി​ടെ, ന​ടി​യെ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ അ​ന്വേ​ഷി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി ത​ട​ഞ്ഞു​വെ​ക്കു​ക​യാ​യി​രു​ന്നു എ​ന്ന് പ്രാ​ദേ​ശി​ക ദി​ന​പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു.

പി​ടി​യി​ലാ​കു​ന്ന സ​മ​യ​ത്ത് ന​ടി മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്നു​വെ​ന്നും ആ​ൽ​ക്ക​ഹോ​ൾ അ​ള​ക്കു​ന്ന​തി​നു​ള്ള പ​രി​ശോ​ധ​ന​ക്കാ​യി ആ ​വി​ഭാ​ഗ​ത്തി​ലേ​ക്ക് റ​ഫ​ർ ചെ​യ്ത​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here