യുഎസ് സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനം പ്രമാണിച്ച് സൈന്യത്തെ സജ്ജമാക്കി തായ്‌വാൻ

0

യുഎസ് സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനം പ്രമാണിച്ച് സൈന്യത്തെ സജ്ജമാക്കി തായ്‌വാൻ. ചൈനയുടെ ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലാണ് സൈന്യത്തോട് ഒരുങ്ങി നിൽക്കാൻ ഭരണകൂടം കൽപ്പിച്ചത്.

നാൻസി തായ്‌വാൻ സന്ദർശിക്കുന്നതിനനെ ചൈന ശക്തമായി വിലക്കിയിരുന്നു. ഇക്കാര്യത്തിൽ ശക്തമായ പ്രതികരണം ഉണ്ടാകുമെന്ന് അമേരിക്കയെ ഭീഷണിപ്പെടുത്താൻ പോലും ചൈനീസ് അധികൃതർ മുതിർന്നു. സംഘർഷം ഉറപ്പായ സാഹചര്യത്തിൽ, നാൻസിയ്‌ക്ക് വേണ്ട സുരക്ഷയൊരുക്കാൻ വേണ്ടിയാണ് തായ്‌വാൻ അധികൃതരുടെ യുദ്ധസമാനമായ ഈ മുന്നൊരുക്കം.

‘ഏകീകൃത ചൈന’ എന്ന നയത്തിൽ വിശ്വസിക്കുന്ന ചൈന, തായ്‌വാനെ അവരുടെ ഭാഗമായാണ് കാണുന്നത്. എന്നാൽ, തായ്‌വാൻ ഒരു സ്വതന്ത്ര രാഷ്ട്രമാണ് എന്ന വസ്തുത യുഎസ് അംഗീകരിക്കുന്നുണ്ട്. തന്റെ ഏഷ്യൻ പര്യടനത്തിനിടയിൽ തായ്‌വാൻ സന്ദർശിക്കാനുള്ള യുഎസ് സ്പീക്കറുടെ തീരുമാനത്തെ, തായ്‌വാന്റെ അസ്തിത്വം ഊട്ടിയുറപ്പിക്കുന്നൊരു നടപടിയായാണ് ചൈന കാണുന്നത്. ഇപ്പോൾ നിലനിൽക്കുന്ന സംഘർഷത്തിന്റെ പ്രധാന കാരണവും അതാണ്

Leave a Reply