കനത്ത മഴയെ തുടർന്ന് മൂവാറ്റുപുഴയാർ നിറഞ്ഞ് ഒഴുകിയതോടെ നഗരത്തിലടക്കം താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി

0

മൂവാറ്റുപുഴ: കനത്ത മഴയെ തുടർന്ന് മൂവാറ്റുപുഴയാർ നിറഞ്ഞ് ഒഴുകിയതോടെ നഗരത്തിലടക്കം താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. ജനവാസ കേന്ദ്രങ്ങളിൽ വെള്ളം കയറിയതോടെ നഗരത്തിലെയും പരിസര പ്രദേശങ്ങളിലുമുള്ള 150-ഓളം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.

കനത്ത മഴയെ തുടർന്ന് മൂവാറ്റുപുഴയാറിന്റെ കൈവഴികളായ കോതമംഗലം, കാളിയാർ, തൊടുപുഴയാറു കളിൽ തിങ്കളാഴ്ച രാത്രിയോടെ ജലനിരപ്പ് ഉയർന്നിരുന്നു. മലങ്കര ഡാമിന്റ ഷട്ടറുകൾ കൂടി ഉയർത്തിയതോടെ ചൊവ്വാഴ്ച പുലർച്ചെയോടെ ജലനിരപ്പ് വർധിക്കുകയും താഴ്ന്ന പ്രദേശങ്ങളിലേക്ക് വെള്ളം ഇരച്ചെത്തുകയായിരുന്നു.
ഇലാഹിയ കോളനി, കാളച്ചന്ത, കടവുംപാട്, സ്റ്റേഡിയം പരിസരം, ആനിക്കാക്കുടി, പെരുമറ്റം കൂൾമാരി, ആച്ചേരിക്കുടി തുടങ്ങിയ സ്ഥലങ്ങളിൽ വെള്ളം കയറി

Leave a Reply