ചൂടിനൊപ്പം ഉയരുന്നു; വൈദ്യുതി ഉപയോഗവും

0

കുവൈത്ത് സിറ്റി: രാജ്യത്ത് താപനില ഉയരുന്നതിനൊപ്പം വൈദ്യുതി ഉപയോഗവും കുതിക്കുന്നു. കനത്ത ചൂടിൽനിന്ന് രക്ഷപ്പെടാൻ എയർകണ്ടീഷണറുകൾ കൂടുതലായി പ്രവർത്തിപ്പിക്കുന്നതാണ് ഉപഭോഗം ഉയരാൻ കാരണം.
ചൊവ്വാഴ്ച അബ്ദലിയിൽ 51 ഡിഗ്രി സെൽഷ്യസും കുവൈത്ത് എയർപേർട്ടിലും ജഹ്റയിലും 50 ഡിഗ്രി സെൽഷ്യസും താപനില രേഖപ്പെടുത്തി. അടുത്ത നാലുദിവസങ്ങളിലും ഉയർന്ന ചൂടിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം റിപ്പോർട്ട് ചെയ്യുന്നു.

അതിനിടെ, ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് വൈദ്യുതി ഉപഭോഗം എക്കാലത്തെയും ഉയർന്ന നിരക്ക് രേഖപ്പെടുത്തി. ചൊവ്വാഴ്ച 16,180 മെഗാവാട്ടാണ് ഉപഭോഗ സൂചികയിൽ രേഖപ്പെടുത്തിയത്. രാജ്യചരിത്രത്തിലെ ഏറ്റവും ഉയർന്ന കണക്കാണിത്. 15900 മെഗാവാട്ട് വൈദ്യുതി ഞായറാഴ്ച കുവൈത്തിൽ ഉപയോഗിക്കപ്പെട്ടിരുന്നു. ഇതായിരുന്നു ഈ വർഷം ഇതുവരെയുള്ള ഉയർന്ന ഉപഭോഗം. താപനില ഉയർന്ന അളവ് രേഖപ്പെടുത്തിയ ദിവസമായിരുന്നു ഞായറാഴ്ച.

LEAVE A REPLY

Please enter your comment!
Please enter your name here