ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാര്‍ഷികത്തിന്‍റെ ഭാഗമായി ‘ഗാന്ധി’ ചലച്ചിത്രം സൗജന്യമായി പ്രദര്‍ശിപ്പിക്കാന്‍ തെലുങ്കാന സര്‍ക്കാര്‍

0

ഹൈദരാബാദ്: ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാര്‍ഷികത്തിന്‍റെ ഭാഗമായി ‘ഗാന്ധി’ ചലച്ചിത്രം സൗജന്യമായി പ്രദര്‍ശിപ്പിക്കാന്‍ തെലുങ്കാന സര്‍ക്കാര്‍.

22 ല​ക്ഷം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യാ​ണ് മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ജീ​വി​ത​ത്തെ ആ​സ്പ​ദ​മാ​ക്കി റി​ച്ചാ​ര്‍​ഡ് ആ​റ്റ​ന്‍​ബ​റോ സം​വി​ധാ​നം ചെ​യ്ത ചി​ത്രം പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത്തെ 552 തി​യ​റ്റ​റു​ക​ളി​ല്‍ ഓ​ഗ​സ്റ്റ് 22 വ​രെ ചി​ത്രം പ്ര​ദ​ര്‍​ശി​പ്പി​ക്കും. സ്വാ​ത​ന്ത്ര്യ സ​മ​ര​ത്തെ കു​റി​ച്ചും രാ​ഷ്ട്ര ശി​ല​പി​ക​ളെ കു​റി​ച്ചും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​റി​വ് പ​ക​രാ​നാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി കെ ​ച​ന്ദ്ര​ശേ​ഖ​ര്‍ റാ​വു പ​റ​ഞ്ഞു

Leave a Reply