സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടത്തിയത് എബിവിപി പ്രവർത്തകരെന്ന് പോലീസ്

0

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം നടത്തിയത് എബിവിപി പ്രവർത്തകരെന്ന് പോലീസ്. ആറ്റുകാലുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള രണ്ട് പേരാണ് ആക്രമണം നടത്തിയതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. ഇവരെ ഞായറാഴ്ച കസ്റ്റഡിയിലെടുക്കുമെന്നാണ് അറിയുന്നത്.

വെ​ള്ളി​യാ​ഴ്ച വ​ഞ്ചി​യൂ​രി​ൽ എ​ൽ​ഡി​എ​ഫ് എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. വ​ഞ്ചി​യൂ​രി​ലെ വ​നി​താ കൗ​ൺ​സി​ല​റെ എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ർ ആ​ക്ര​മി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

സം​ഘ​ർ​ഷ​ത്തി​ൽ പ​രി​ക്കേ​റ്റ ര​ണ്ട് എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ർ ആ​റ്റു​കാ​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. ഇ​വ​രാ​ണ് ശ​നി​യാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ സി​പി​എം ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ന് നേ​രെ ക​ല്ലെ​റി​ഞ്ഞ​ത്. സി​സി​ടി ദൃ​ശ്യ​ങ്ങ​ളാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്.

മൂ​ന്ന് ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ സം​ഘം തൈ​ക്കാ​ട് മേ​ട്ടു​ക്ക​ട​യി​ലു​ള്ള സി​പി​എം ഓ​ഫീ​സി​ന് നേ​രെ ക​ല്ലെ​റി​യു​ക​യാ​യി​രു​ന്നു. ക​ല്ലേ​റി​ൽ ഓ​ഫീ​സി​ന് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടിരു​ന്ന ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടേ​ത​ട​ക്ക​മു​ള്ള കാ​റു​ക​ൾ​ക്ക് കേ​ടു​പാ​ടു​ണ്ടാ​യി.

Leave a Reply