കെഎസ്ആ‍ര്‍ടിസിയിലെ പ്രതിസന്ധി ചർച്ച ചെയ്യാൻ ഗതാഗത മന്ത്രിയും കെഎസ്ആർടിസി സിഎംഡിയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും

0

തിരുവനന്തപുരം: കെഎസ്ആ‍ര്‍ടിസിയിലെ പ്രതിസന്ധി ചർച്ച ചെയ്യാൻ ഗതാഗത മന്ത്രിയും കെഎസ്ആർടിസി സിഎംഡിയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. തിങ്കളാഴ്ച നടക്കുന്ന കൂടിക്കാഴ്ചയിൽ സെപ്റ്റംബർ ഒന്നിന് മുമ്പ് രണ്ടുമാസത്തെ ശമ്പള കുടിശികയും ഓണം ഉത്സവബത്തയും നൽകണമെന്ന ഹൈക്കോടതി ഉത്തരവ് സംബന്ധിച്ച് ചർച്ച നടക്കും.

ശ​മ്പ​ള വി​ത​ര​ണ​ത്തി​നാ​യി 103 കോ​ടി അ​നു​വ​ദി​ക്കാ​നു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ൽ സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യെ​ടു​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. യൂ​ണി​യ​ൻ നേ​താ​ക്ക​ളു​മാ​യും മു​ഖ്യ​മ​ന്ത്രി അ​തേ​ദി​വ​സം നേ​രി​ട്ട് ച​ർ​ച്ച ന​ട​ത്തി​യേ​ക്കും.

Leave a Reply