വിമാനങ്ങൾ കൂട്ടിയിടിച്ചു; നിരവധിപേർ മരിച്ചെന്ന് റിപ്പോർട്ട്

0

കാലിഫോർണിയ: വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടത്തിൽ നിരവധി പേർ മരിച്ചതായി റിപ്പോർട്ട്. നോർത്തേൺ കാലിഫോർണിയയിലാണ് സംഭവം. ലാൻഡിംഗ് സമയത്ത് രണ്ട് വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. വാട്‌സോൺ വില്ലെ മുനിസിപ്പൽ എയർപോർട്ടിലാണ് സംഭവം നടക്കുന്നത്.

ഒന്നിലധികം മരങ്ങൾ റിപ്പോർട്ട് ചെയ്തതായാണ് വിവരം. സെസ്‌ന 340 എന്ന ഇരട്ട എഞ്ചിൻ വിമാനവും സെസ്‌ന 152 എന്ന സിംഗിൾ എഞ്ചിൻ വിമാനവുമാണ് വ്യാഴാഴ്ച വൈകുന്നേരം കൂട്ടിയിടിക്കുന്നത്. ഇരുവിമാനത്തിലും കൂടി മൂന്ന് പേർ ഉണ്ടായിരുന്നതായാണ് വിവരം.

മൂന്ന് പേരിൽ ആരുടെയെങ്കിലും ജീവൻ രക്ഷിക്കാനായോ എന്നതിൽ വ്യക്തതവന്നിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ദേശീയ ഗതാഗത സുരക്ഷാ ബോർഡും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്‌ട്രേഷനും ചേർന്നാണ് അന്വേഷണം.

Leave a Reply