ഫിലിപ്പീൻസ് മുൻ പ്രസിഡന്‍റ് ഫിദെൽ വാൽഡസ് റാമോസ് അന്തരിച്ചു

0

ഫിലിപ്പീൻസ് മുൻ പ്രസിഡന്‍റ് ഫിദെൽ വാൽഡസ് റാമോസ്(94) അന്തരിച്ചു. 1992 മുതൽ 1998 വരെയായിരുന്നു റാമോസ് പ്രസിഡന്‍റായിരുന്നത്. 1986ൽ, ഏകാധിപതിയായിരുന്ന ഫെർഡിനാൻഡ് മാർക്കോസിനെ പുറത്താക്കിയ ജനാധിപത്യ പ്രക്ഷോഭത്തിൽ റാമോസ് പങ്കാളിയായിരുന്നു.

മാ​ർ​ക്കോ​സി​ന്‍റെ സെ​ക്ക​ൻ​ഡ് ക​സി​നാ​ണ് റാ​മോ​സ്. യു​എ​സി​ൽ പ​രി​ശീ​ല​നം നേ​ടി​യ ഇ​ദ്ദേ​ഹം കൊ​റി​യ​ൻ, വി​യ​റ്റ്നാം യു​ദ്ധ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. മാ​ർ​ക്കോ​സി​നെ പു​റ​ത്താ​ക്കി​യ​തി​നെ​ത്തു​ട​ർ​ന്ന് ഫി​ലി​പ്പീ​ൻ​സ് പ്ര​സി​ഡ​ന്‍റാ​യ​ത് കോ​റ​സോ​ൺ അ​ക്വി​നോ ആ​യി​രു​ന്നു. റാ​മോ​സ് സൈ​നി​ക​ത​ല​വ​നു​മാ​യി.

അ​ക്വി​നോ​യ്ക്കു പി​ൻ​ഗാ​മി​യാ​യാ​ണ് റാ​മോ​സ് പ്ര​സി​ഡ​ന്‍റാ​യ​ത്. ക​ത്തോ​ലി​ക്കാ ഭൂ​രി​പ​ക്ഷ രാ​ജ്യ​മാ​യ ഫി​ലി​പ്പീ​ൻ​സി​ലെ പ്രോ​ട്ട​സ്റ്റ​ന്‍റു​കാ​ര​നാ​യ ആ​ദ്യ പ്ര​സി​ഡ​ന്‍റാ​ണ് ഇ​ദ്ദേ​ഹം.

LEAVE A REPLY

Please enter your comment!
Please enter your name here