എം.എല്‍.എയുടെ കത്തുമായി പണപ്പിരിവ് നടത്തിയ രണ്ടുപേർ അറസ്റ്റിൽ

0

ചങ്ങനാശ്ശേരി: എം.എല്‍.എയുടെ കത്തുമായി പണപ്പിരിവ് നടത്തിയ രണ്ടുപേർ അറസ്റ്റിൽ. മാടപ്പള്ളി പങ്കിപ്പുരം വെങ്ങമൂട്ടില്‍ വീട്ടില്‍ വാടകക്ക് താമസിക്കുന്ന ആലപ്പുഴ ആര്യാട് സ്വദേശി ഷാജി (62), ചങ്ങനാശ്ശേരി ഹിദായത്ത് നഗർ പുത്തൻപറമ്പിൽ അനസ് (44)എന്നിവരെയാണ് ചങ്ങനാശ്ശേരി പൊലീസ്‌ അറസ്റ്റ് ചെയ്തത്.

ഷാ​ജി ത​ന്‍റെ അ​നി​യ​ന് സു​ഖ​മി​ല്ലെ​ന്നു​പ​റ​ഞ്ഞ്​ ച​ങ്ങ​നാ​ശ്ശേ​രി എം.​എ​ൽ.​എ ജോ​ബ് മൈ​ക്കി​ളി​നെ കാ​ണു​ക​യും സ​ഹാ​യം അ​ഭ്യ​ർ​ഥി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന്​ ഷാ​ജി​യു​ടെ അ​നി​യ​ന് ചി​കി​ത്സ​ക്ക്​ സ​ഹാ​യി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു​കൊ​ണ്ട് ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ന്ന​ശ്ശേ​രി​ക്ക് എം.​എ​ൽ.​എ ക​ത്ത്​ ന​ൽ​കി.

ഈ ​ക​ത്ത്​ ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ന്ന​ശ്ശേ​രി​ക്ക്​ ന​ൽ​കാ​തെ ഇ​രു​വ​രും ചേ​ർ​ന്ന്​ പ​ണ​പ്പി​രി​വി​നാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. ലാ​മി​നേ​റ്റ് ചെ​യ്ത ഈ ​ക​ത്തു​മാ​യി പ​ല സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്ന് അ​ന​ധി​കൃ​ത​മാ​യി പ​ണ​പ്പി​രി​വ് ന​ട​ത്തു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​ദി​വ​സം​ ച​ങ്ങ​നാ​ശ്ശേ​രി കെ.​എ​സ്.​ആ.​ർ.​ടി.​സി സ്റ്റാ​ൻ​ഡി​ൽ പി​രി​വ് ന​ട​ത്തു​ന്ന​തി​നി​ടെ ഇ​വ​രെ പൊ​ലീ​സ്​ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here