ജര്‍മനിയെ 2-1 നു തോല്‍പ്പിച്ച്‌ ഇംഗ്ലണ്ട്‌ വനിതാ യൂറോ കപ്പ്‌ ഫുട്‌ബോള്‍ ജേതാക്കളായി

0

ജര്‍മനിയെ 2-1 നു തോല്‍പ്പിച്ച്‌ ഇംഗ്ലണ്ട്‌ വനിതാ യൂറോ കപ്പ്‌ ഫുട്‌ബോള്‍ ജേതാക്കളായി. വെംബ്ലി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരം മുഴുവന്‍ സമയത്ത്‌ 1-1 എന്ന നിലയിലായിരുന്നു.
അധിക സമയത്ത്‌ (110-ാം മിനിറ്റില്‍) ഗോളടിച്ച ഷോലെ കെല്ലിയാണ്‌ ഇംഗ്ലീഷ്‌ വനിതകള്‍ക്കു കന്നിക്കിരീടം നേടിക്കൊടുത്തത്‌. 1966 നു ശേഷം രാജ്യാന്തര ഫുട്‌ബോളില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ നേട്ടവും ഇതാണ്‌. മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു ഗോളുകള്‍ വീണത്‌.
62-ാം മിനിറ്റില്‍ പകരക്കാരി എല്ലാ ടൂണെ ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. പത്തു മിനിറ്റുകള്‍ക്കു ശേഷം ലിന്‌ മാഗുള്‍ ജര്‍മനിയെ ഒപ്പമെത്തിച്ചു.
കളിച്ച ആറ്‌ മത്സരങ്ങളും ജയിച്ചാണ്‌ ഇംഗ്ലണ്ട്‌ കിരീടം നേടിയത്‌.
ഗ്രൂപ്പ്‌ എയില്‍നിന്നു മൂന്നു ജയവുമായി ഒന്‍പത്‌ പോയിന്റ്‌ നേടിയ ഇംഗ്ലണ്ട്‌ നോക്കൗട്ടില്‍ സ്‌പെയിനെയും സ്വീഡനെയും തോല്‍പ്പിച്ചു. ഫൈനലില്‍ കാലിടറിയ ജര്‍മനിയും മികച്ച പ്രകടനം കാഴ്‌ചവച്ചു. ഫൈനല്‍ വരെയുള്ള അഞ്ച്‌ മത്സരങ്ങളും അവര്‍ക്കു ജയിക്കാനായി.
തന്റെ ശിഷ്യകള്‍ പുതിയ ചരിത്രമെഴുതിയെന്നാണ്‌ ഇംഗ്ലണ്ട്‌ കോച്ച്‌ സാറിന വീഗ്മാന്‍ പ്രതികരിച്ചത്‌. വനിതാ യൂറോ കപ്പില്‍ ഇംഗ്ലണ്ടിന്റെ മൂന്നാം ഫൈനലായിരുന്നു അത്‌.

LEAVE A REPLY

Please enter your comment!
Please enter your name here