തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രികളിലെ ചികിത്സ പിഴവ് പരാതികൾ പരിശോധിക്കുന്നതിന് ഉന്നതതല യോഗം വിളിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്. കോഴിക്കോട്, ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രികളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ആരോപണങ്ങൾ ഉയർന്നിരുന്നു.നാളെ തിരുവനന്തപുരത്ത് വെച്ചാണ് യോഗം. പ്രിൻസിപ്പാൾ മാര്‍ മുതൽ ഡെപ്യൂട്ടി സൂപ്രണ്ടുമാര്‍ വരെയുള്ള ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുക്കണമെന്നാണ് നിർദേശം. ചികിത്സാ പിഴവിനെ കുറിച്ച് വലിയ പരാതികൾ ഉയര്‍ന്നിട്ടും ആരോഗ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് പ്രതികരണങ്ങൾ ഉണ്ടാകാത്തത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ കൂടിയാണ് നാളെത്തെ ഉന്നതതല യോഗം.

Latest News
അരലക്ഷം ദിനാർ വിലമതിക്കുന്ന മയക്കുമരുന്ന് കടത്താൻ ശ്രമം, ഹാഷിഷും ലഹരി ഗുളികകളും ഉൾപ്പെടെ പിടിച്ചെടുത്തു
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് സമുദ്രമാര്‍ഗം വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയതായി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. തീരദേശ പൊലീസ് സേനയാണ് ലഹരിമരുന്ന് കടത്ത് തടഞ്ഞത്.
ഓപ്പറേഷനിൽ...