തൊടുപുഴ: മണ്ണെണ്ണ മോഷ്ടിച്ച ശേഷം പകരം വെള്ളം ചേർത്ത് തട്ടിപ്പ് നടത്തിയ സംഭവത്തിൽ സപ്ലൈകോ മൂന്നാർ ഡിപ്പോയിലെ ജൂനിയർ അസിസ്റ്റന്റിനെ സസ്പെന്റ് ചെയ്തു. സപ്ലൈകോ ജൂനിയർ അസിസ്റ്റന്റ് പി രാജനെതിരെയാണ് നടപടി.സിപിഐ നേതാവും വെയർ ഹൗസിംഗ് കോർപ്പറേഷൻ ചെയർമാനുമായ പി മുത്തുപാണ്ടിയുടെ സഹോദരനാണ് പി രാജൻ. സംഭവത്തിൽ വിജിലൻസ് വിഭാഗം അന്വേഷണം നടത്തുന്നുണ്ട്.