അഴിമതിക്കേസിൽ മ്യാൻമറിലെ ജനകീയ നേതാവ് ഓംഗ് സാൻ സൂ ചിക്ക് ആറ് വർഷം തടവുശിക്ഷ വിധിച്ച് കോടതി

0

അഴിമതിക്കേസിൽ മ്യാൻമറിലെ ജനകീയ നേതാവ് ഓംഗ് സാൻ സൂ ചിക്ക് ആറ് വർഷം തടവുശിക്ഷ വിധിച്ച് കോടതി. നാല് അഴിമതിക്കേസുകളിൽ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തു ടർന്നാണ് മ്യാൻമർ പട്ടാള കോടതിയുടെ വിധി.

ജ​നാ​ധി​പ​ത്യ​രീ​തി​യി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സ​ർ​ക്കാ​രി​നെ പ​ട്ടാ​ളം അ​ട്ടി​മ​റി​ച്ച അ​ന്നു മു​ത​ൽ മ്യാ​ൻ​മ​ർ പ്ര​ക്ഷോ​ഭ​ത്തി​ലാ​ണ്. 2015 ലെ ​തി​ര​ഞ്ഞെ​ടു​പ്പി​ൽ കൃ​ത്രി​മം കാ​ണി​ച്ചു​വെ​ന്ന​തു​ൾ​പ്പെ​ടെ 190 വ​ർ​ഷം വ​രെ ജ​യി​ൽ ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന 18 കേ​സു​ക​ളാ​ണ് സൂ ​ചി​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ള്ള​ത്.

അ​തേ​സ​മ​യം, ത​നി​ക്കെ​തി​രാ​യ എ​ല്ലാ ആ​രോ​പ​ണ​ങ്ങ​ളും സൂ ​ചി നി​ഷേ​ധി​ച്ചു. ‌‌ത​ല​സ്ഥാ​ന​മാ​യ നാ​യ്പി യാ​ദോ​വി​ലെ ജ​യി​ലി​ൽ ഏ​കാ​ന്ത ത​ട​വി​ൽ ക​ഴി​ഞ്ഞു​വ​രി​ക​യാ​ണ് സൂ ​ചി. മ​റ്റ് പ​ല കേ​സു​ക​ളി​ലു​മാ​യി 11 വ​ർ​ഷ​ത്തെ ത​ട​വാ​ണ് സൂ ​ചി അ​നു​ഭ​വി​ച്ചു വ​രു​ന്ന​ത്.

Leave a Reply