ഈ വർഷത്തെ ഉംറ സീസണിൽ ഇത് വരെ മൂന്ന് ലക്ഷത്തോളം തീർഥാടകർ ഉംറക്കെത്തിയതായി ഹജ്ജ് ഉംറ മന്ത്രാലയം

0

റിയാദ്: ജിദ്ദ: ഈ വർഷത്തെ ഉംറ സീസണിൽ ഇത് വരെ മൂന്ന് ലക്ഷത്തോളം തീർഥാടകർ ഉംറക്കെത്തിയതായി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. ഇന്തോനേഷ്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ തീർഥാടകരെത്തിയത്. ഏറ്റവും കൂടുതൽ തീർഥാകരെ ഉംറക്കെത്തിച്ച രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.

മു​ഹ​റം മാ​സം ആ​ദ്യം മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ​യു​ള്ള ഒ​രു മാ​സ​ത്ത​നി​ട​യ്ക്ക് മൂ​ന്ന് ല​ക്ഷ​ത്തോ​ളം തീ​ർ​ഥാ​ട​ക​ർ ഉം​റ നി​ർ​വ​ഹി​ക്കാ​നെ​ത്തി​യ​താ​യി ഹ​ജ്ജ് ഉം​റ മ​ന്ത്രാ​ല​യം പു​റ​ത്ത് വി​ട്ട സ്ഥി​തി​വി​വ​ര ക​ണ​ക്കു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു. 2,68,000 തീ​ർ​ഥാ​ട​ക​ർ ജി​ദ്ദ, മ​ദീ​ന അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ൾ വ​ഴി​യാ​ണെ​ത്തി​യ​ത്.

29,000 തീ​ർ​ഥാ​ട​ക​ർ റോ​ഡ് മാ​ർ​ഗം വി​വി​ധ ക​ര അ​തി​ർ​ത്തി​ക​ളി​ലൂ​ടെ​യും ഉം​റ​യ്ക്ക് എ​ത്തി.

Leave a Reply