കെ. സലിംകുമാറിനെ സി.പി.ഐ ഇടുക്കി ജില്ല സെക്രട്ടറിയായി തെരഞ്ഞെടുത്തു

0

അടിമാലി: കെ. സലിംകുമാറിനെ സി.പി.ഐ ഇടുക്കി ജില്ല സെക്രട്ടറിയായി തെരഞ്ഞെടുത്തു. സംസ്ഥാന കൗൺസിൽ നിർദേശിച്ച മുൻ എം.എൽ.എ ഇ.എസ്. ബിജിമോളെ പരാജയപ്പെടുത്തിയാണ് സംസ്ഥാന കൗൺസിലംഗം കൂടിയായ സലിംകുമാർ ജില്ല സെക്രട്ടറി സ്ഥാനത്തെത്തിയത്.

സംസ്ഥാന- ജില്ല നേതൃത്വങ്ങൾ തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും ബിജിമോൾക്കെതിരെ സലിംകുമാർ മത്സരരംഗത്ത് വരുകയായിരുന്നു. സലിംകുമാറിന്‍റെ പേരാണ് സമ്മേളനത്തിൽ പ്രതിനിധികൾ നിർദേശിച്ചത്.

എന്നാൽ, ജില്ല സെക്രട്ടറിയായി വനിത വരണമെന്നായിരുന്നു സംസ്ഥാന കൗൺസിൽ നിലപാട്. അങ്ങനെയാണ് ബിജിമോളെ നിർദേശിച്ചത്. ഇസ്മാഈൽ പക്ഷത്തിന് മേൽക്കൈയുള്ള ജില്ല കൗൺസിലും ഇത് അംഗീകരിച്ചില്ല. അടുത്ത നാളിൽ കാനം പക്ഷത്തേക്ക് മാറിയ ബിജിമോൾ സെക്രട്ടറിയാകുന്നതിനെ പ്രതിനിധികൾ ശക്തമായി എതിർത്തു. ഇതോടെയാണ് തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

50 പ്രതിനിധികളിൽ 43 പേർ സലിംകുമാറിന് അനുകൂലമായി വോട്ട് ചെയ്തപ്പോൾ ഏഴ് വോട്ട് മാത്രമാണ് ബിജിമോൾക്ക് ലഭിച്ചത്.

Leave a Reply