പാലക്കാട്: റെയിൽവേ പോലീസും എക്സൈസ് സർക്കിളും സംയുക്തമായി പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ 75 ഗ്രാം ഓപ്പിയവുമായി രാജസ്ഥാൻ സ്വദേശി നാരു റാം (24) പിടിയിലായി. ഹിസാർ എക്സ്പ്രസിൽ പരിശോധിക്കവേ ട്രെയിനിൽനിന്ന് ഇറങ്ങി ഓടാൻ ശ്രമിച്ച പ്രതിയെ പ്ലാറ്റ് ഫോമിൽനിന്നു പിടിക്കുകയായിരുന്നു.
രാജസ്ഥാനിലെ ജോധ്പുരിൽനിന്ന് ഓപ്പിയം (കറുപ്പ്) വാങ്ങി കോയന്പത്തൂരിലേക്ക് കടത്തുകയായിരുന്നു ഇയാൾ.